ചൈത്രം ഡയറീസ് ...

 ചൈത്രം ഡയറീസ് ...

ചില ചൈത്രം ഓർമ്മകൾ കുത്തിക്കുറിക്കുന്നു ...

*****************************************************************************************************************************

അമ്മയുടെ പാതയിൽ കൂടെ പോയി ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ച ഞാൻ ... ബയോളജി എന്ന സബ്ജെക്ടിലെ  എൻറെ പ്രാവിണ്യം കാരണം എത്തിപ്പറ്റിയതു കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ ആണ് ... പുതിയ കോളേജ് ... ഇടിവെട്ട് ബ്രാഞ്ച്  - എലെക്ട്രിക്കൽ ...പിതാജി പറഞ്ഞു .. അതിനാണ് സ്കോപ്പ് .. സൊ അതിനു ചേർന്നു.... 

കോളേജ് തുറന്ന ആദ്യ ദിവസം പെട്ടിയും പൊക്കണവും എടുത്തോണ്ട് കുടുംബസമ്മേതം കോളേജിൽ എത്തി .... വീട് വിട്ടു ആദ്യമായി മാറി നിൽക്കുന്നു ... വീട്ടുകാരോടൊക്കെ റ്റാറ്റാ പറയാൻ നിന്നപ്പോൾ ദേണ്ടെ ന്യൂസ് ... ജന്റ്സ് ഹോസ്റ്റൽ പണി തീർന്നിട്ടില്ല .. സൊ ഞങ്ങളുടെ താമസം വടശേരിക്കര ചൈത്രം ഹോട്ടൽലെ ഡോർമെറ്ററിയിൽ ആണ് ...  രാവിലെ കോളേജ് ബസ് ഉണ്ടത്രേ .... അങ്ങനെ ആ റ്റാറ്റാ പറച്ചിൽ വടശ്ശേരിക്കരയിൽ വെച്ചു പൂർത്തിയായി ...  

ശബരിമല സീസണിൽ അയ്യപ്പന്മാർ സെറ്റിൽ ആകുന്ന സ്ഥലം .. നാലു ഡോർമെറ്ററികൾ ... അതിനോട് ചേർന്ന്... ബാല്കണിയിൽ .. ഒരു പുഴക്കടവ് ... പമ്പ ആണത്രേ ..  അങ്ങനെ ആ പ്രകൃതി രമണീയത ആസ്വദിച്ചിരിക്കെ...ഏതാണ്ട് ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ .. അടുത്ത ഇടിത്തീ ...  ലേഡീസ് ഹോസ്റ്റലിലെ അന്തേവാസികൾ അവിടെത്തെ താമസസൗകര്യം ശെരിയല്ല എന്ന് പറഞ്ഞപ്പോൾ കോളേജ് ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞേ തുറക്കുള്ളു എന്ന്  .... നേരെ റാറ്റാ പറഞ്ഞ വീട്ടുകാരുടെ പുറകെ ഞാനും വിട്ടു . തിരോന്തരം ഭാഗത്തെ ഭാഷയിൽ പറഞ്ഞാൽ ആനവണ്ടിയിൽ (KSRTC  ബസ് )... 

*****************************************************************************************************************************

പിന്നെ കുറച്ചു നാൾ കഴിഞ്ഞിട്ട് ... ഏതാണ്ട് ഒരാഴ്ച ... തിരിച്ചു ചൈത്രം എത്തിയപ്പോൾ അവിടെ ഡോർമെറ്ററി ഗ്യാങ്‌സ് സെറ്റ് ആയി ഇരിക്കുന്നു ... അതിൽ നാലാമത്തേതിൽ ഉള്ളവർ ഭീകരന്മാർ .... അതിനു കാരണം ഒരു ഹർത്താൽ ദിവസത്തെ ക്രിക്കറ്റ് ടൂർണമെന്റ് ... വഴിയേ പറയാം .. ആദ്യം ദിനചര്യ ... അതിരാവിലെ അവിടെ എല്ലാവരും  എഴുന്നേൽക്കും .. കാരണം, പല്ലു തേപ്പു കുളി .. ഒക്കെ നടത്താൻ ഉള്ള തിരക്ക് തന്നെ .. ഇതൊക്കെ സമയത്തിന് ചെയ്താലേ കോളേജ് ബസിൽ കയറാൻ പറ്റൂ ...അതിനുള്ള അടിയും ബഹളവും സ്ഥിരം അവസ്ഥ ആയിരുന്നു അവിടെ ... അഞ്ചു മിനുറ്റിൽ റെഡി ആകാൻ ഉള്ള ആദ്യ ട്രെയിനിങ് കിട്ടിയത് ഇവിടെന്നു തന്നെ ...

*****************************************************************************************************************************

ആ സമയത്തെ ക്രിക്കറ്റ് മാച്ചുകൾ എല്ലാം തന്നെ നല്ല ഓർമ്മകൾ ഉണർത്തുന്നവ ആയിരുന്നു ... വിക്കറ്റ് കീപ്പർ എന്നത് വളരെ ഉത്തരവാദിത്തപ്പെട്ട പണി ആയിരുന്നു.. ബോൾ പിടിച്ചില്ലെങ്കിൽ പന്ത് പുഴയിൽ പോകുമത്രേ .... ഞായറാഴ്ചകളിലൊക്കെ ക്രിക്കറ്റ് തന്നെയിരുന്നു മെയിൻ പരിപാടി ..... ഇതിൽ എടുത്തു പറയേണ്ട ഒരു മത്സ്സരം ... അതായതു ചതുർരാഷ്ട്ര ടൂർണമെന്റ് ..പങ്കെടുത്തത് ഡോർമെറ്ററി - 1, 2,3,4 ...  ഒരു ഹർത്താൽ ദിവസം.. ഫൈനലിൽ പാവപ്പെട്ട എന്റെ ഡോർമെറ്ററി (3) ആൻഡ് എതിരെ ഉള്ളത് വില്ലന്മാരുടെ സംഘം ( ഡോർമെറ്ററി 4 ).. കളി ഞങ്ങൾ ജയിക്കാറായപ്പോൾ പന്ത് പുഴയിലേയ്ക്ക് പോയി.... അടുത്ത പന്ത് കൊണ്ട് വന്നാൽ കളിക്കാമെന്നു വില്ലന്മാർ .. എന്നാ ഞാനിപ്പോ കൊണ്ട് വരാം എന്ന് ഞാൻ .. വന്നില്ലെങ്കിൽ തോറ്റതായി സമ്മതിക്കണം, വന്നാൽ കളി തുടരും എന്നും പറഞ്ഞു ഞാനിറങ്ങി ... അവസാനം വടശേരിക്കര മൊത്തം കറങ്ങി കട അടയ്ക്കാനിരുന്ന ഒരു ചേട്ടന്റെ കയ്യിൽ നിന്നും ബാളും  കൊണ്ട് വിജയശ്രീലാളിതനായി എത്തിയപ്പോൾ വെളിച്ചക്കുറവാണത്രേ ... ഫൈനൽ നാളെ ആദ്യം മുതൽ കളിക്കണം എന്ന് .. 2002 ഐസിസി ചാമ്പ്യൻസ് ട്രോഫി .. ഉദാഹരണം ... ഞാനും നിരത്തി 1999 ലോക കപ്പ് ... നാളെ കളിച്ചതിന്റെ ബാക്കി ഉണ്ടാക്കിയാൽ മതി എന്ന് ...  അങ്ങനെ ഡോർമെറ്ററി 4 അന്ന് മുതൽ ഔദ്യോഗികമായി വില്ലന്മാരായി .. (പിൽക്കാലത്തു കട്ട ചങ്കുകളും)...

*****************************************************************************************************************************

ആ സമയം പവർ കട്ട് ഉള്ളപ്പോൾ, അന്താക്ഷരി ആയിരുന്നു മെയിൻ.. അല്ലേൽ വെറും അലമ്പുണ്ടാക്കൽ ... കറന്റ് പോയപ്പോൾ ബഹളത്തിന്റെ ആധിക്യം കാരണം അതന്ന്വേഷിക്കാൻ വന്ന വാർഡനെ ചുമരിനോട് ചേർത്ത് നിർത്തി താനാരുവ്വാ !!! എന്ന്, ആളറിയാതെ വിരട്ടിയ (lewine) ഞാനിവിടെ സ്മരിക്കുന്നു .അന്നത്തെ ആ പാവം അല്ലാതിരുന്ന വാർഡൻ പിൽക്കാലത്തു എസ് ഐ ആയി ചാർജ് എടുത്തത്രെ .....  

*****************************************************************************************************************************

വഴക്കുകൾ പലതിനും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാവരും ഒത്തൊരുമയോടെ സഹാനുഭൂതിയോടെ ... ഐക്യതയോടെ പങ്കിടുന്ന ഒന്നുണ്ടായിരുന്നു .. ഒരു ബൈനാക്കുലർ ... അതെന്തിനായിരുന്നു എന്ന് തത്കാലം ഞാനിവിടെ പറയുന്നില്ല ...ശനി ഞായർ ദിവസങ്ങളിൽ ടൈം ടേബിൾ വെച്ച് ഈ വസ്തു ഉപേയാഗിക്കുമായിരുന്നു !!!!

*****************************************************************************************************************************

എല്ലാ ആഴ്ചയും വീട്ടിൽ പോകുന്ന ഞാൻ ഒരു വീക്കെൻഡ് അവിടെ ചിലവഴിക്കാമെന്നു കരുതി ...  ഞായറാഴ്ച ആയപ്പോളേയ്ക്കും . വൈകുന്നേരം പയ്യൻസ് എല്ലാരും വൻ ഒരുക്കം ... കുളിക്കുന്നു ... മുണ്ടുടുക്കുന്നു ... ഒരുങ്ങുന്നു .. അങ്ങനെ... അങ്ങനെ ... കൂട്ടത്തിൽ ഒരുത്തനെ ഫോള്ളോ ചെയ്തപ്പോൾ ഗുട്ടൻസ് കിട്ടി ... അടുത്തുള്ള അമ്പലത്തിൽ പായസം കിട്ടുമത്രേ .. എല്ലാ ഞായറും ..  ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ... ചൈത്രം ഫുഡ് വേറെ ലെവൽ ആയിരുന്നു ...

*****************************************************************************************************************************

ചൈത്രത്തിൽ താമസിച്ച ഏതാണ്ട് എല്ലാവര്ക്കും കിട്ടിയിട്ടുള്ള ഐറ്റം ആണ് വയറിനു പണി ... നല്ല കിടിലം വയറിളക്കം ... ദിവസങ്ങളോളം കോളേജിൽ പോകാതെ ഡോർമെറ്ററിയിൽ കിടന്നവരുണ്ട് .... ചിലർ സ്ഥിരം ടീമസ് .... അവിടെത്തെ ജീവിതം, വരാനിരിക്കുന്ന പടത്തിന്റെ ട്രൈലെർ ആണെന്ന് പിൽക്കാലത്തു കോളേജ് കാന്റീൻ തെളിയിച്ചു ... അന്ന് കള്ളമടിച്ചിരുന്നു ബൈനാക്കുലാർ ഉപയോഗിച്ചിരുന്നവരും ഉണ്ടായിരുന്നു ......

*****************************************************************************************************************************

ഹയർ ഓപ്ഷൻ വഴി അന്ന് കിട്ടിയ കുറച്ചു ചങ്കുകൾ വേറെ കോളേജിൽ പോയതും ഈ സമയം ഓർക്കുന്നു ... നാടൻ പാട്ടു സ്പെഷ്യലിസ്റ് മുതൽ .. ഇപ്പോളത്തെ ഒരു ബഡിങ് സിനിമ നടൻ വരെ ഉണ്ടായിരുന്നു ആ കൂട്ടത്തിൽ .. പിന്നെ എന്നും രാവിലെ ഹയർ ഓപ്ഷൻ പറ്റി വാ തോരാതെ സംസാരിക്കുന്ന ചിലരും ... കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു വ്യക്തിയും ഉണ്ട്... ഹയർ ഓപ്ഷൻ കിട്ടി CML വിട്ടു പോയിട്ടു, മാനേജ്‌മന്റ് കോട്ട വഴി ഇവിടെ തന്നെ വന്നെത്തിയ ഒരാളെയും ഞാൻ ഇവിടെ സ്മരിക്കുന്നു ...

*****************************************************************************************************************************

കുറച്ചു കാലം കഴിഞ്ഞു ഞങ്ങൾ അവിടെ ഹോസ്റ്റലിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാനുള്ള സമയം ആയി... അതിനു മുന്നോടി ആയി ...  പ്രധാനമായി ഫുട്ബോൾ വാങ്ങിച്ചു ... അതിൽ കാറ്റും നിറച്ചു ആവേശം മൂത്തു... എക്സൈറ്റ്മെന്റ് കാരണം ഡോർമെറ്ററിക്കുള്ളിൽ നിന്നും കളി തുടങ്ങി ...ആ സമയം.... ഒരു മഹാന്റെ ഉള്ളിൽ അന്ത കാല ബ്രസീൽ താരം റൊണാൾഡോ വന്നു ... ഓടി വന്നു ഒരു ഗോൾ അടിച്ചതും... ആശിച്ചു എല്ലാരും കൂടെ കാശിട്ടു പിരിച്ചു വാങ്ങിയ ഫുട്ബോൾ .. ദേണ്ടെ പമ്പയിൽ എത്തി ... അവനെ ചീത്ത വിളിച്ചതിനു ശേഷം .. കൂട്ടത്തിൽ എന്ത് വന്നാലും ആ പന്തെടുക്കണം എന്ന വാശിയിൽ പുഴയുടെ പാരലൽ ആയി ഞാനും ബിനീഷ് വിജിൻ എല്ലാരും കൂടെ ഓടി .. റോഡ് ഒക്കെ ക്രോസ്സ്  ചെയ്തു വിട്ടു ... ഒരിടത്തു ചെന്നാൽ ആ പന്ത് തടഞ്ഞു നിൽക്കപ്പെടാൻ ചാൻസ് ഉണ്ടത്രേ ... എന്തായാലും ഓടി ....  കിട്ടിയില്ല ... ഇനി ഇപ്പൊ എന്താ ചെയ്യുക എന്നാലോജിക്കുമ്പോൾ ഒരു സേട്ടൻ .. പന്തും കൊണ്ട് വന്നു ... പുള്ളിക്ക് സാധനം കിട്ടി...  ഞങ്ങൾ ഒരു നൂറോ ഇരുന്നൂറോ കൊടുത്തു വിട്ടു ... പാവം ....

*****************************************************************************************************************************

അവിടെന്നു ചേക്കേറിയത്.. നമ്മുടെ സ്വന്തം കാർമേൽ ലെ ഹോസ്റ്റലിൽ .... ബാക്കി വഴിയേ...

Comments

Popular posts from this blog

ഒരു സസ്പെന്ഷൻ അപാരത !!!

From CML to SCMS

Engg Life