ഒരു ഭക്ഷണചരിത്രം !!!!!!

എപ്പോഴത്തെയും പോലെ കാലഘട്ടം പരാമർശിച്ചു കൊണ്ട് തുടങ്ങുന്നു ...


കൊല്ലവർഷം 2002 ... വീട് വിട്ടു ആദ്യമായി താമസം തുടങ്ങാൻ കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റൽ സെറ്റ് അല്ലെന്നു പറഞ്ഞു വടശ്ശേരിക്കര ചൈത്രം ഡോർമെറ്ററിയിൽ താമസം തുടങ്ങി .. അവിടെത്തെ ഫുഡ് നല്ല പണി ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും നൽകി... ഫുഡ് പോയ്സൺ കാരണം ലീവ് എടുക്കുന്നവർ കൂടുതൽ ആയിരുന്നു .. അതിനെല്ലാം ഒരു മുക്തി എന്ന പ്രതീക്ഷ നൽകി ആ ക്രിസ്തുമസ് മാസത്തിൽ ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് മാറി ...

തുടക്കം ജോർ ആയിരുന്നു ... രാവിലെ ഇഡലി , ദോശ, ഉപ്പുമാവ്, പുട്ടു, നല്ല കറികൾ .. ഉച്ചയ്ക്ക് ചോറ്, കൂട്ടാൻ, ബുധനാഴ്ച ബിരിയാണി ... വൈകുന്നേരം ചായയും കടിയും ... രാത്രി ചപ്പാത്തി ..പെറോട്ട... ചോറ് .. അങ്ങനെ അങ്ങനെ ... വീക്കെൻഡ്‌സ് ആണേൽ ആദ്യകാലങ്ങളിൽ ഹോസ്റ്റലിൽ ആള് കുറവായിരുന്നു .. മിക്കവരും വീട്ടിൽ പോകും .. ആ സമയം നല്ല അടിപൊളി ഫുഡ് ആയിരിക്കും .. അന്ന് കിട്ടിയ ചില്ലി ഫിഷും ചില്ലി ചിക്കനും ഇപ്പോളും നല്ല ഓര്മ ഉണ്ട്..

ആ സമയത്തെ കാന്റീൻ സ്റ്റാഫ് എല്ലരും അടിപൊളി ആയിരുന്നു .. നല്ല കമ്പനി ടീൻസ് ... അപ്പോൾ അവിടെ ഒരു ചെയറിൽ തന്നെ ഇരുന്നു എല്ലാം നിരീക്ഷിക്കുന്ന ഭൂതം എന്ന ചെല്ലപ്പേരുള്ള ഒരു സേട്ടനെ ഈ അവസരത്തിൽ വെറുതെ ഓർക്കുന്നു ..

വഴിയേ അവസ്ഥ മാറി .. സാമ്പാറിന്റെയും ചിക്കൻ കറിയുടെയും പറോട്ടയുടെയും കൂടെ ഡെക്കറേഷന് ആഡ് ചെയ്യുന്നത് പോലെ റബര് കാട്ടിലെ കറുത്ത ചെള്ളും വന്നു തുടങ്ങി ... അത് കാരണമല്ലെങ്കിൽ കൂടെ... ക്വാളിറ്റി കാരണം പിന്നെയും ഫുഡ് പോയ്സൺ ഒരു സ്ഥിരം സന്ദർശകൻ ആയി ...അങ്ങനെ ആദ്യമായി കാന്റീൻ ടീമ്സിനെ മാറ്റാൻ സമരം വെച്ചു /... മാറുകയും ചെയ്തു.....

പിന്നീട് വന്നവരുടെയും അവസ്ഥ സെയിം ... ആദ്യകാലങ്ങളിൽ അടിപൊളി .. പിന്നെ പഴയ അവസ്ഥ ... നല്ല ഫുഡ് കിട്ടണമെങ്കിൽ കോളേജ് കാണാൻ അടുത്ത വർഷത്തെ പിള്ളേരുടെ മാതാപിതാക്കൾ വരണം എന്ന അവസ്ഥ ആയി .. ആ ഒരു ദിവസം നല്ല കിടിലം ലഞ്ച് ആയിരിക്കും ...

വല്ലപ്പോഴും വീട്ടിൽ പോകുമ്പോൾ 'അമ്മ ഉണ്ടാക്കുന്ന ആഹാരം കഴിക്കുന്നത് കാണുമ്പോൾ അമ്മ ചോദിക്കും.. മോന് അവിടെ ഒന്നും കഴിക്കാൻ കിട്ടുന്നില്ലേ എന്ന്... എന്ത് പറയാനാ...

കാലക്രമേണ എല്ലാം എല്ലാവര്ക്കും ശീലമായി .. ഫുഡിന്റെ ക്വാളിറ്റി എന്ത് തന്നെ ആയാലും അതൊരു വിഷയമേ അല്ല എന്ന് തെളിയിച്ച കുറച്ചു വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു നമ്മുടെ കൂട്ടത്തിൽ ...

വേവാത്ത ഇഡലി പോലും ചെള്ളും സാമ്പാറും കൂട്ടി ആവശ്യത്തിൽ ഏറെ തട്ടുന്ന ഒരാൾ .... എത്ര കല്ല് പോലിരുന്നാലും ബോംബേ മിട്ടായി കഴിക്കുന്ന ലാഘവത്തോടെ പെറോട്ട തട്ടുന്ന വേറൊരാൾ .. പിന്നെ ഒരു ചപ്പാത്തി തീറ്റ മത്സരം ... 19 ചപ്പാത്തി തിന്നിട്ടു നല്ല അടിപൊളി ആയി ക്യാന്റീനു പുറത്തു പോയി ഒരു 3 -4 എണ്ണം വാൾ വെച്ച് കളഞ്ഞ മഹാൻ ... എന്നിവരൊക്കെ അവിടെ ഉണ്ടായിരുന്നു ....

പക്ഷെ കാര്യം എന്തൊക്കെ പറഞ്ഞാലും ഡേ സ്കോളർ ചങ്കുകൾ നല്ല സ്നേഹം ഉള്ളവർ ആയിരുന്നു. Radhika R Chandran Soorya Anumod Vidya Jaiss Abhilasha Aravind Sibi Muringasseril Bijo Joseph Remya Vp Nibin John Mathews എന്നിവർ ഞങ്ങൾ പാവപ്പെട്ടവർക്ക് വേണ്ടി കൂടുതൽ ഫുഡ് കൊണ്ട് വരുമായിരുന്നു .. ഇലയിൽ പൊതിഞ്ഞ ചോറ് , ചുട്ടരച്ച ചമ്മന്തി .. ബീഫ് .. പല വിധ കൂട്ടാൻസ് ... അങ്ങനെ അങ്ങനെ.. പിന്നെ വേറെയും 2 -3 പേരുണ്ടായിരുന്നു .. ലഞ്ചിന്‌ തൊട്ടു മുൻപത്തെ പീരീഡ് തന്നെ അവരുടെ ലഞ്ച് ആക്രാന്തത്തോടെ ക്ലാസ് ടൈമിൽ ഞങ്ങൾ തീർക്കുന്നത് കാണുന്ന ഹതഭാഗ്യന്സ് ചങ്കുകൾ (Manesh Sasidharan Pillai Bibin, Rejin Mannil Akhil Vijayan Sajan Samuel ...

എത്രയൊക്കെ കുറ്റം പറഞ്ഞാലും അവിടെത്തെ ഫുഡ് കാരണം ഉണ്ടായ ഏറ്റവും വലിയ ഗുണം ... ഇപ്പോൾ ലോകത്തെവിടെ പോയാലും എന്തും കഴിക്കാം എന്നുള്ള ആ ഒരു അവസ്ഥയിൽ ഞാൻ എത്തിപ്പറ്റി ... വീട്ടിലെ പരീക്ഷണ വസ്തുക്കളും, ഒരു വിദേശ വാസത്തിൽ കിട്ടിയ പാതി വെന്ത പച്ച മീനും .. (അത് മാത്രമേ അവിടെ കിട്ടിയതിൽ മനസിലായിട്ടുള്ളു...) പിന്നെ സ്വന്തം പരീക്ഷണങ്ങളും .... കഴിച്ചിട്ട് കൊള്ളം എന്ന് പറയാനുള്ള ആ ഒരു ധൈര്യവും CML നൽകിയത് തന്നെ !!!!!!

Comments

Popular posts from this blog

ഒരു സസ്പെന്ഷൻ അപാരത !!!

From CML to SCMS

Engg Life