രക്ഷാധികാരി ബൈജു

 രക്ഷാധികാരി ബൈജു 


ഇത് ഒരു സിനിമ നിരൂപണം അല്ല... ഇതിപ്പോ എഴുതാനുള്ള കാരണം ... ഇന്ന് രാവിലെ ആറു മണിക്ക് ഏഷ്യാനെറ്റ് ടീം ഈ പടം ഇട്ടു രാവിലെ നൊസ്റ്റാൾജിയ എന്നൊരു ആഴമുള്ള കയത്തിലേയ്ക്ക് തള്ളിവിട്ടു..  


നാട്ടിൻപുറത്തെ കഥ ആണ് എന്നതല്ല എനിക്ക്  ഇതിലെ നൊസ്റ്റാൾജിയ ഫാക്ടർ. പ്രവാസി ആയ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം ആണ് എൻ്റെ ഫാക്ടർ..


ഒരവധിക്ക് നാട്ടിൽ വരുന്ന ആൾ, പഴയ കൂട്ടുകാരനെ കാണുന്നു ...ബൈജു തൻ്റെ തനതായ ശൈലിയിൽ തിരക്കിൽ ആയിരുന്ന പുള്ളിയെ കണ്വിന്സ് ചെയ്തു ക്രിക്കറ്റ് കാണാൻ വിളിക്കുന്നു .. കാറിൽ വന്ന പുള്ളിയെ നിർബന്ധിച്ചു പെട്ടി ഓട്ടോ യാത്രാവിധേയനാക്കുന്നു ...


കളി തുടങ്ങിയപ്പോൾ കോട്ട് ഒക്കെ ഇട്ടു റ്റിപ് റ്റോപ് ആയിരുന്ന മനുഷ്യൻ .. പതിയെ ആവേശത്തിൽ ലയിക്കുന്നു .. ഇടയ്ക്ക് ബൈജു ചോദിക്കും .. ഈ ചൂടത്തു ഇങ്ങനെ ഒരു വേഷധാരി നീ മാത്രമായിരിക്കുമെന്നു. പുള്ളി അപ്പോൾ മറുപടി കൊടുക്കും... ഈ കോട്ട് ഇപ്പോൾ ഏതാണ്ട് ശരീരത്തിന്റെ ഭാഗമാണെന്നു ..പക്ഷെ അവസാന ഓവറുകളിൽ ആവേശ പോരാട്ടത്തിൽ പുള്ളി കോട്ടൊക്കെ വലിച്ചൂരി ആഘോഷപ്രകടനങ്ങൾ ഉണ്ട്..


അതിനു ശേഷം അന്ന് രാത്രി അവർ തമ്മിലുള്ള സംഭാഷണം..പഴയ ഓർമ്മകൾ അയവിറക്കുന്ന സീൻ. 

ദിലീഷ് പോത്തൻ ബൈജുവിനോട് പറയും - "സത്യത്തിൽ ഞാൻ കരുതിയത് ഞാൻ നല്ല ഹാപ്പി ആണെന്നാണ്. നിന്നെ കണ്ടപ്പോളാ മനസിലായത് ... ഞാനൊക്കെ എന്ത് ഹാപ്പി എന്ന് ... " 


സത്യത്തിൽ നമ്മളിൽ പലരുടെയും അവസ്ഥ ആണ് പുള്ളി അവിടെ പറഞ്ഞത്.. സ്വന്തം കൂട്ടുകാരുടെ കൂടെ കുറച്ചു നേരം സ്പെൻഡ്‌ ചെയ്യുമ്പോൾ കിട്ടുന്നതാണ് മെയിൻ സന്തോഷം .. ആ സമയം നമ്മൾ ആ പഴയ നമ്മൾ ആകുന്നു... അല്ലാത്തപ്പോൾ എന്തിനോ വേണ്ടിയുള്ള നെട്ടോട്ടം ..


ഇതു എഴുതി തുടങ്ങിയപ്പോൾ എങ്ങനെ ഒരു എൻഡ് എത്തിക്കുമെന്നറിയില്ലായിരുന്നു ... സൊ ശടപടെ എന്ന് നിർത്തുന്നു ..


വാൽകഷ്ണം : തേച്ച കാമുകി തന്റെ പുറത്തടിച്ച ഷട്ടിൽ കോക് എടുത്തു തരുമോ എന്ന് ചോദിക്കുമ്പോൾ ഒരു ക്യാച്ച് വരാനുണ്ട്. സൊ ഇപ്പോൾ ഷട്ടിൽ എടുത്താൽ അത് മിസ്സ് ആകുമെന്ന് പറഞ്ഞ ബൈജുനെ പെരുത്തിഷ്ടം ..




Comments

Popular posts from this blog

ഒരു സസ്പെന്ഷൻ അപാരത !!!

From CML to SCMS

Engg Life