വൈവ കഥകൾ (short version)

ഒരുപാട് ക്രീയേറ്റീവ് ഉത്തരങ്ങളുടെ ഒരു മായാലോകം തന്നെ ആണ് വൈവ എന്ന പ്രഹേളിക ... ഞങ്ങടെ ബാച്ചിലെ കുറച്ചു സ്റ്റോറീസ് ദേണ്ടെ കീഴെ ...

കഥ ഒന്ന്
സമയം ലാഭിക്കാൻ രണ്ടു പേരെ വെച്ച് എസ്റ്റെർണൽ ടീച്ചർ രണ്ടു പേരെ വിളിച്ചിരുത്തി .. കൂട്ടത്തിൽ നമ്മുടെ സ്വന്തം സിവിൽ മിസ്സും ...
ചോദ്യം : ട്രൈപോഡ് നെ കാണിച്ചോണ്ട് .. ക്യാൻ യു പ്ലീസ് റ്റെൽ മീ വാട്ട് ഈസ് ദിസ് ?
കഥാപാത്രം വൺ (Sabareesh) : ആ ട്രൈപോഡ് മൊത്തം കത്തിയിൽ വിജയ് നോക്കാന് പോലെ നേരെയും കുനിഞ്ഞും ഒക്കെ സ്കാൻ ചെയ്തിട്ട്, പുള്ളിക്കാരിയെ നോക്കിട്ടു "പാസ്സ് "..
കഥ രണ്ട്
കുമ്മകളിയിൽ പേരു കേട്ട ഒരു വിദ്വാൻ സിവിൽ ലാബിൽ കേറി വന്നു .. വൈവക്ക് ....
ചെക്കനെ കണ്ടതും .. സിവിൽ സർ ...
ഡേയ് .. നിന്നെ ഞാൻ പാസ് ആക്കാം .. നീ പൊയ്ക്കോ ... വെറുതെ ഞങ്ങളെ മെനക്കെടുത്തേണ്ട ..
കഥാപാത്രം ടു : സാർ അങ്ങനെ പറയരുത്.. ഞാൻ ഇന്നലെ ഒരുപാട് ഒരുപാട് ...ഒരു പോള കണ്ണടയ്ക്കാതെ പഠിച്ചതാ .. അതു ഓർത്തെങ്കിലും എന്നോട് ഒരു ചോദ്യം .. പ്ലീസ് ..
സഹികെട്ട സാർ : ഒരു ചെറിയെ ചെയിൻ കാണിച്ചിട്ട് .. ഇതിനെത്ര നീളം കാണും ? പറഞ്ഞിട്ട് പൊയ്ക്കോ
കഥാപാത്രം ടു (Thitho) : 200m .. അപ്പൊ ഞാൻ പൊയ്ക്കോട്ടേ .....
കഥ മൂന്ന് .... ഇത് പേർസണൽ ഫാവോറൈറ്റ്
എഗൈൻ സിവിൽ ലാബ്
ചോദ്യം : What are the different types of closures ? (ശരിയുത്തരം : King closure, Queen closure )
കഥാപാത്രം മൂന്ന് : മിസ്സ് .. ഇത് ശെരിക്കും ഞാൻ പറയാൻ പാടില്ലാത്തതാണ് .. ഔട്ട് ഓഫ് സിലബസ് ചോദ്യം ...
മിസ് : ഞാൻ ഇത് ക്ലാസ്സിൽ പഠിപ്പിച്ചിട്ടുള്ളതാണ് ..
കഥാപാത്രം മൂന്ന് (Ambareesh) : എന്നാ പിന്നെ ഞാൻ അന്ന് വന്നു കാണില്ല .. എന്നാലും എൻെറ ഒരു അറിവ് വെച്ച് ഞാൻ പറയാം ..
There are mainly two types. They are....INDIAN CLOSET and the EUROPEAN CLOSET...........
വാൽകഷ്ണം കഥാപാത്രങ്ങളുടെ പേരെല്ലാം എനിക്ക് നല്ല ഓർമ ഉണ്ട് .. വെളിപ്പെടുത്തിന്നില്ല ..തൽകാലം
😛 ഇതിനേക്കാൾ ഒരുപാട് നല്ല അനുഭവങ്ങൾ കമന്റ്‌സിൽ പ്രതീക്ഷിക്കുന്നു ...

Comments

Asha said…
അപ്പോ ഇതാണ് ഇന്ന് കുമ്മകളിയിൽ പറഞ്ഞ ക്ലോസേറ് കഥ

Popular posts from this blog

ഒരു ക്രിക്കറ്റ് പ്രാന്തന്റെ കഥ

The Viva Voce.......

Engg Life