Posts

മത്തൻ കുത്തിയാൽ കുമ്പളം .. അധ്യായം രണ്ട് ..

Image
കൊറോണ പ്രാമാണിച്ചു വർക്ക് ഫ്രം ഹോം തുടങ്ങി.. പിള്ളേർ നോക്കുമ്പോൾ എന്നും രാവിലെ ഓഫീസിലേയ്ക് കെട്ടിയെടുക്കുന്ന പിതാജി ദേണ്ടെ റൂമിൽ ലാപ്ടോപ്പ് നോക്കി അന്ധാളിച്ചിരിക്കണൂ. അവരോടു പറഞ്ഞു കൊറോണ പ്രമാണിച്ചു ഇനി കുറച്ചു നാളേയ്ക്ക് ഇങ്ങനെ തന്നാകും.. ഓക്കേ പറഞ്ഞു അവർ കളിയ്ക്കാൻ പോയി. (വീട്ടിനുള്ളിൽ തന്നെ ). എന്തായാലും വീട്ടിൽ പിള്ളേരുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനും പറ്റുമല്ലോ എന്ന് കരുതി. അവരെ പിടിച്ചു അടുത്തിരുത്തി. പണ്ടത്തെ ഒരു കലാപരിപാടി ഉണ്ട് ... ഫോർ  കപ്പ്. പിള്ളേരെ അത് പഠിപ്പിച്ചു ഞെട്ടിക്കാമെന്നു കരുതി... അങ്ങനെ അതൊക്കെ  പഠിപ്പിച്ചു വലിയ ആളായി ഞാൻ ലാപ്ടോപ്പ് ന്റെ മുന്നിൽ ഇരുന്നു. ഇച്ചിരി കഴിഞ്ഞപ്പോൾ രണ്ടു പേരും വന്നു, അച്ഛനെന്താ ഇഷ്ടമുള്ള നമ്പർ എന്ന് ചോയ്ച്ചോണ്ടു വന്നു. അവർ ഹാപ്പി. ഏതാണ്ട് ഉച്ച , ഉച്ചര, ഉച്ചേമുക്കാൽ ആയപ്പോൾ പ്രൊജക്റ്റ് ഡെലിവറി ആയി ആകെ കൂടെ പ്രാന്ത് പിടിച്ചെയ്‌ക്കണ സമയം.. ആദി വന്നിട്ട് : അച്ഛാ, ഇതിലേതു  ചൂസ് ചെയ്യും ? ഞാൻ നോക്കിയപ്പോൾ ലവൻ തനിയെ ഒരെണ്ണം ഉണ്ടാക്കിക്കൊണ്ട് വന്നു. ഞാൻ ഒന്ന് ചൂസ് ചെയ്തു. അവൻ ചിരിച്ചോണ്ട് പറഞ്ഞു അച്ഛൻ ചൂസ് ചെയ്തത് യു ആർ എ...

പിന്നെയും ക്രിസ്മസ് !!!

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഞാൻ തന്നെ ആണല്ലോ ക്രിസ്മസ് പപ്പ എന്നും എന്ത് ഗിഫ്റ് പിള്ളേർക്ക് കൊടുക്കണമെന്നും ആലോചിച്ചു ഇരിക്കുയായിരുന്നു. വലിയ ചിലവില്ലാതെ ഒതുക്കണം .. എന്ത് ചെയ്യുമെന്ന് പിന്നേം ചിന്തയിൽ മുഴുകിയപ്പോൾ സഹധർമിണിടെ വക ഒരു പ്രസ്താവന : അതെ പിള്ളേരെ..ഇത്തവണ എന്ത് ഗിഫ്റ് വേണമെന്ന് ലിസ്റ്റ് എഴുതി ആ മേശേടെ മേളിൽ വെച്ചോ .. വേണ്ടതൊക്കെ എഴുതിക്കോ... എൻ്റെ നല്ല ജീവൻ പോയി.. ഭഗവാനെ... ന്തൊക്കെ എഴുതുമോ ആവോ.... അവൾ continue ചെയ്തു : നിങ്ങൾ എഴുതുന്നതിൽ ഒരെണ്ണം പുള്ളി കൊണ്ട് വരും... സമാധാനമായി ... ഒന്ന് വാങ്ങിയാൽ മതിയല്ലോ... പിള്ളേർ എഴുതി.. മോൾ എഴുതിയ ലിസ്റ്റ് നോക്കി : ബാർബി ടോൾ, sweets, പിങ്ക് ഡ്രസ്സ് , വാച്ച് , angel wings, കളർ പെൻസിൽ. അത് വായിച്ചപ്പോൾ ഭാര്യയോട് ഒരു നന്ദി പറയാൻ തോന്നി... മോന്റെ ലിസ്റ്റ് നോക്കി.. ഒരേ ഒരു സാധനം : ഒരു കാർ toy ... വായിച്ചതും കണ്ണ് നിറഞ്ഞു പോയി .. അവനെ അടുത്ത് വിളിച്ചിട്ടു ചോദിച്ചു .. എന്താടാ കുട്ടാ നിനക്ക് ഒരു കാർ മാത്രം മതിയോ... അവൻ ആ കണ്ണ് തള്ളിക്കുന്ന ഉത്തരം പറഞ്ഞു : ഞാൻ ഉദ്ദേശിച്ചത് ഒരു വലിയ കാർ ആണ്. അതിൽ നിറയെ toys വേണം.. എനിക...

സർപ്രൈസ് ഗിഫ്റ്റ്

സംഭവം കഴിഞ്ഞ വർഷം നടന്നതാണു. ഒരവസരം കിട്ടിയപ്പോൾ പറയുആണെന്നേ ഉള്ളു ... ജനുവരി 17. വിവാഹ വാർഷികം അടുക്കാറായി. ഗിഫ്റ്റ് എന്തേലും വേണോ എന്ന് സന്തതസഹചാരിയോട് ഒരു ചോദ്യം ഉന്നയിച്ചു . സാധാരണ ചോദിക്കാത്തതാണ്, പിന്നെ 6  വര്ഷം കഴിഞ്ഞ സ്ഥിതിക്ക് ഈ വക ആചാരങ്ങൾ നിർത്താമല്ലോ എന്ന് കരുതി ചോദിച്ചതാ. വേണ്ടെന്നുള്ള ഉത്തരം കിട്ടി... സദാമാനമായി ... വിവാഹ വാർഷികത്തിന്റെ അന്ന് രാവിലെ എണീറ്റ് ഭാര്യയോട് വിവാഹ വാര്ഷികാശംസകൾ കൊടുത്തു. അവൾ പറഞ്ഞു : ആ അലമാര ഒന്ന് തുറന്ന് നോക്ക്. ചുമ്മാ ഒന്ന് ചെന്ന് തുറന്നപ്പോൾ ദേ  കിടക്കുന്നു ഒരു പുതിയ കുർത്ത. ചെകിട്ടത്തു അടി കൊണ്ട് പൊന്നീച്ച പറന്ന അവസ്ഥ ആയി. പിന്നെ പരാതിപെട്ടി തുറന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് പിള്ളേരെ സ്കൂളിൽ വിട്ടു ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഞാനും ഇറങ്ങി ഗിഫ്റ്റ് വാങ്ങാൻ. കൊണ്ട് കൊടുത്തു എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി. അന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തു. ഇങ്ങനൊരു അവസ്ഥ ഇനി വരരുത്. എത്ര വര്ഷം കഴിഞ്ഞാലും വിവാഹവാർഷികം വിവാഹവാർഷികം തന്നെ ആണ്. ഗിഫ്റ്റ് നിര്ബന്ധവും. ഒരു 9 മാസം കഴിഞ്ഞു. നവംബർ... രാവിലെ അമ്പലത്തിൽ പോണമെന്നു ഭാര്യ പറഞ്ഞു. സീസ...

Happy Xmas... pinnalla..

പതിവ് പോലെ വളരെ താമസിച്ചു വീടെത്തി... എന്താണ് കാരണം എന്ന് ആദ്യം സഹധർമിണിയോട് പറഞ്ഞു മനസിലാക്കി...  ഭാഗ്യം... മനസിലായി ... എന്നിട്ടു ഒന്നിരിക്കാം എന്ന് കരുതിയപ്പോൾ പിള്ളേരുടെ വക സെക്കന്റ് റൌണ്ട് ചോദ്യം ചെയ്യൽ....  ഈ പ്രൊജക്റ്റ് delay  എന്നൊക്കെ പറഞ്ഞാൽ അവർക്കെന്ന മനസിലാകാനാ....എന്നാലും... എന്തൊക്കെയോ പറഞ്ഞു സെറ്റ് ആക്കി... കഴിക്കാൻ ഇരുന്നപ്പോൾ മകന്റെ വക ഒരു ചോദ്യം  : അച്ഛാ, അച്ഛന് എന്ത് ക്രിസ്മസ് ഗിഫ്റ് ആണ് വേണ്ടത്... ക്രിസ്മസ് പാപ്പയോടു പറയാനാ... മനസ്സിൽ പെട്ടെന്ന് കരുതി : പാവം.. ആ മനുഷ്യൻ ഒരു myth ആണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കാനാ ... എന്തായാലും ചെക്കനെ വിഷമിപ്പിക്കേണ്ട... ഞാൻ പറഞ്ഞു : മോനെ, അച്ഛനൊരു പേന മതി... പച്ച കളർ ആയിക്കോട്ടെ.. ഇത് കേട്ട മോൾ : അച്ഛാ എനിക്ക് ഒരു ബാർബി ടോൾ മതി .... പെട്ടെന്ന് മോൻ : എനിക്ക് ഒരു വലിയ ജെസിബി കളിപ്പാട്ടം വേണം.. ഞാൻ കരുതി : കൊള്ളാലോ കളി... എന്റെ ഭാര്യക്ക് എന്നതാ വേണ്ടത്.. അവൾ പറഞ്ഞു : ഓ എനിക്കൊരു സാരി അല്ലേൽ ബാഗ് മതി... ഓക്കേ .. അപ്പൊ എല്ലാം സെറ്റ് ആയി...പിള്ളേർ  ഹോംവർക്  ഒക്കെ ആയി busy ആയി.. ഞാൻ അപ...

മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല !!!!!

അത്യാവശ്യം നല്ല രീതിയിൽ ഞാൻ ആൾക്കാരെ കോണയ്ക്കും.. വളരെ നല്ല രീതിയിൽ തിരിച്ചും കിട്ടാറുണ്ട്. (അതിനിപ്പോ വലിയ നാണക്കേടൊന്നുമില്ല !!!!) വീട്ടിൽ മാത്രം പക്ഷെ എനിക്ക് തിരികെ കിട്ടാത്ത ഒന്നാണ് അഥവാ LEG PULLING. പെണ്ണുമ്പിള്ള ഇച്ചിരി പാവമാ...അത് കൊണ്ട് തന്നെ..... കൊല്ലവർഷം 2013 മാർച്ച്  ഏതാണ്ട് അവസാനം ആകാറായപ്പോൾ , കൃത്യമായി പറഞ്ഞാൽ ഞാൻ ഇരട്ടക്കുട്ടികളുടെ അച്ഛനായി ഒന്നങ്ങു ഞെളിഞ്ഞിരിക്കുമ്പോൾ എന്റെ പ്രിയ പത്‌നി എന്നോട് പറഞ്ഞു  : ' നിങ്ങടെ വേറെ എന്ത് സ്വഭാവം അവർക്ക് കിട്ടിയാലും കുഴപ്പമില്ല... ആ കോണയ്ക്കുന്ന പരിപാടി കിട്ടാതിരുന്നാൽ മതി...' അത് കേട്ട് ഞാൻ തീരുമാനിച്ചു...എന്ന പിന്നെ പിള്ളേരുടെ മുൻപിൽ കുറച്ചു ഡീസന്റ് ആകാം..ഇനി ഇപ്പൊ അതിന്റെ പേരിൽ ചീത്തപ്പേര് കേൾക്കേണ്ട.... നാലര വർഷങ്ങൾക്ക് ശേഷം.... വീട്ടിൽ ഞാൻ പറഞ്ഞ പോലെ തന്നെ നല്ല ഡീസന്റ് ആയി പിള്ളേരെ വഷളാക്കാതെ നല്ല കുട്ടിയായി നടക്കുന്നു.. ഒരു ദിവസം ഓഫീസ് കഴിഞ്ഞിട്ട് വീട്ടിലേയ്ക്ക് എത്തിയപ്പോൾ പതിവില്ലാതെ സഹധർമിണിയുടെ മുഖത്ത് ഒരു കടുപ്പം .. എന്തോ പണി വരാൻ പോകുന്നു എന്ന് മനസിലായ ഞാൻ ചോദിച്ചു... എന്ന പറ്റി... ഉത്തരം : നിങ്ങ...

ABCD .. പഠനം

പിള്ളേരൊക്കെ വളർന്നു വരികയാണല്ലോ ... എന്നാ പിന്നെ അവർക്ക് പഠിക്കാൻ എളുപ്പത്തിനായി ഞാൻ വിചാരിച്ചു ആദ്യം ഇംഗ്ലീഷ് ആൽഫബെറ്സ് തന്നെ തുടങ്ങിയേക്കാം.. ഒരു ചാർട്ട് തന്നെ അങ്ങ് വാങ്ങി... A - Z.. പിന്നെ കുറെ അൽഫബെറ്സ് ഷേപ്പ് ഉം ... ആദ്യം മോളെ പഠിപ്പിക്കാമെന്ന് കരുതി : ലേഡീസ് ഫസ്റ്റ് എന്നാണല്ലോ.. ആല്ഫബെറ് A കൊടുത്തിട്ട് ആ ചാർട്ടിൽ വെയ്ക്കാൻ പറഞ്ഞു.. അവൾ ചുമ്മാ അങ്ങ് പോയി വെച്ചു.. അത് പോലെ തന്നെ വേറെ ചില ലെറ്റേഴ്‌സും കൊടുത്തു.. അവൾ അത് പുഷ്പം പോലെ കറക്റ്റ് ആയി വെച്ചു... ഞാൻ കരുതി.. ഇത് കൊള്ളാലോ ഏർപ്പാട്.... പിള്ളേർ പെട്ടെന്ന് പഠിക്കും ... ഇനി ചെക്കനെ പഠിപ്പിക്കാം.. ആദ്യം കയ്യിൽ കിട്ടിയത് U .... ആദി അത് വാങ്ങി.. ആ ചാർട്ട് മൊത്തം ഒന്ന് നോക്കി... ചെറുതായി ഒന്ന് ചരിഞ്ഞു നിന്ന്.. എന്നിട്ട് എന്നെ നോക്കി ചിരിച്ചു... ചെക്കൻ പെട്ടെന്ന് ആ U ചരിച്ചു വെച്ചു നേരെ C ഇത് വെച്ചു. എന്നിട്ട് എന്നെ നോക്കി.. അച്ഛാ ... ഞാൻ വെച്ചു. ഞാൻ ചോദിച്ചു : മോനെ ഇത് U അല്ലെ C അല്ല.. അവൻ പറഞ്ഞു : അച്ഛാ .. തെറ്റാ.. അച്ഛനൊന്നും അറിയില്ല.. ഇതു C അല്ലെ... ലക്ഷണം കണ്ടിട്ട് ചെക്കൻ എന്നെ ...
Image
30 January 2004, Friday Lords, Pathanamthita. Its the first Spots Fest in Caarmel Engineering College. a Packed ground to witness the most anticipated event in the calender. Up for grabs is the coveted cricketing title. as arch rivals Royal electrical and Computer Science took field, what unfolded was an unforgettable piece of sporting history. Even after 39 overs were played out, there was nothing to separate these two teams. Electrical needed 10 to win off 6 balls; CS was 1 wicket away from making the leap of Underdogs to Champions. Tension was thick in the air. After some frantic running around like headless chickens, the next 5 balls yielded 8 runs. Everything came down to the wire and this was as close as it could get. 2 NEEDED OFF 1 On strike was one of the most unlikeliest person you would recruit for the job. But we believed in him and he did not disappoint but made us all proud. And today, even after 9 years, he has proved it yet again. When it is "2 NEEDED OFF 1"...