Posts

പൈനാപ്പിൾ വേട്ട !!!!!

കൊച്ചിലെ മുതൽ തന്നെ വലിയ ഇഷ്ടമുള്ള സംഭവമല്ലായിരുന്നു പൈനാപ്പിൾ.. വീട്ടിൽ ആ സാമാനം കൊണ്ട് വരുമ്പോൾ തന്നെ മുഖം ചുളിക്കുമായിരുന്നു ഈ ഞാൻ ... അങ്ങനെ ഇരിക്കെ കൊല്ലവർഷം 2003 -2004 കാലഘട്ടത്തിൽ ഞങ്ങളുടെ ഹോസ്റ്റീലിന്റെ പുറകിൽ പൈനാപ്പിൾ കൃഷി തുടങ്ങി ...  അതിന്റെ ഉടമ സാബുച്ചേട്ടൻ ആണ്, അല്ല സ്റ്റീഫൻ ചേട്ടൻ ആണ് .. അതും അല്ല പൗലോച്ചായൻ തന്നെ ആണെന്നും പല ന്യൂസ് വന്നു .... ഇനി ആര് തന്നെ ആയാലും എനിക്കെന്താണെന്നുള്ള മട്ടിൽ ഞാനും ... ഒരു സായാഹ്നത്തിൽ മാസത്തിലെ മൊത്തം തുണിയും അലക്കാൻ പോയപ്പോൾ കണ്ട കാഴ്‌ച .... തോട്ടത്തിൽ സുരേഷ് ഗോപി മോഡലിൽ ഒരു നാലഞ്ചു പേർ നിൽക്കുന്നു ..... ഇതു ഞങ്ങളുടേതാണ് .. ഞങ്ങളിതിങ്ങെടുക്കുവാ മോഡ് ....  അവർ എടുത്തു ... ഹോസ്റ്റലിൽ സംഭവം എത്തി ... എല്ലാരും കയ്യിട്ടു വാരി കഴിച്ചു .... അടുത്ത ദിവസം തന്നെ ന്യൂസ് ... അവിടെ ആരും ഇനി പോകരുത് ....റൂൾസ് ആർ മെൻറ് ടു ബി ബ്രോക്കൺ എന്നാണല്ലോ .... ഇത്തവണ ഞാനും സുരേഷ് ഗോപി ആയി .....  പോയി നാലഞ്ചെണ്ണം ഞങ്ങളും പൊക്കി .... അടുത്ത ദിവസം പിന്നെയും .. അവിടെ പന്നിപ്പടക്കം വെച്ചിട്ടുണ്ട് ... പാമ്പു ശല്യം ഉണ്ട് .... പിറ്റേന്ന് അവിടെ ചെന്നപ്പോൾ ഹ...

The Great Cricket Finale

 2004 ജനുവരി 30 .... അതിരാവിലെ എണീറ്റു ക്രിക്കറ്റ് പ്രാക്ടീസ് തുടങ്ങി .. ഒരിടത്തു ഇലെക്ട്രിക്കലും .. പിന്നെ വേറൊരിടത്തു സി എസും... ആദ്യ സ്പോർട്സ് ഫൈനൽ ...  ഇതിനു മുൻപ് രണ്ടു തവണ ഞങ്ങൾ ഏറ്റുമുട്ടി .. ആദ്യ മത്സരം നല്ല ചൂടോടെ പോയിരുന്നപ്പോൾ എൻറെ ഒരു ഓവറിൽ 25 റൺസ് അടിച്ചെടുത്തു  Mr അനൂപ് മുരളി .. ഞങ്ങളെ തോൽപ്പിച്ചു .. രണ്ടാമത്തേത് അതിലും ദയനീയ അവസ്ഥ ആയിരുന്നു ...  48 റൺസ് നു എല്ലാരും പുറത്തായി ..തികച്ചും ഏകപക്ഷീയമായി ഞങ്ങൾ തോറ്റു ... ഇതൊക്കെ മനസ്സിൽ വെച്ചോണ്ട് ഞങ്ങൾ ഫൈനലിന് ഇറങ്ങി ... ടോസ്സ് കിട്ടി പതിവ് പോലെ ഞങ്ങൾ ബൗളിംഗ് തിരഞ്ഞെടുത്തു .. ആദ്യ ഓവറിൽ തന്നെ Mr. ബോണി ബൗളർ ആയ രഞ്ജന്റെ തലയ്ക്ക് മുകളിലൂടെ ഒരു സിക്സ് അടിക്കാൻ നോക്കുന്നു .. ഞാൻ ആ ക്യാച്ച് വിടുന്നു ... മനസ്സിൽ വിചാരിച്ചു .. ഈ കളി പോക്കാണ് .. തുടക്കം തന്നെ പിഴച്ചു ... പിന്നെ ഉടൻ തന്നെ Mr ജിന്റോ ഒരു ഡൈവിംഗ് ക്യാച്ച് എടുത്തു ആദ്യ വിക്കറ്റ് സമ്മാനിച്ചു... പതിവിനു വിപരീതമായി എന്നെ ഫസ്റ്റ് ചേഞ്ച് ബൗളിംഗ്  രാജാവ് ഏൽപ്പിച്ചു.. രണ്ടാമത്തെ പന്ത് തന്നെ കാണികളുടെ ഇടയിൽ എത്തിച്ചു കൊച്ചേട്ടൻ എന്നെ വരവേറ്റു .... Next ഓവർ ...

ഇരുപത്തിയെട്ട്

  ഇരുപത്തിയെട്ട് അധ്യായം ഒന്ന് 2002-ൽ കോളേജിൽ ചേർന്നപ്പോൾ പഠിക്കണം, പുതിയ കൂട്ടുകെട്ട് സമ്പാദിക്കണം, പറ്റുചാ ക്രിക്കറ്റ് കളിക്കണം .. ഇതായിരുന്നു സ്വപ്നം ... തുല്യ ആഗ്രഹങ്ങൾ ഉള്ള പലരെയും കണ്ടെത്തി... ഫസ്റ്റ് ഇയർ പരൂക്ഷ എത്തിയപ്പോൾ പുതിയ ഒരു ശീലം കൂടെ കിട്ടി ... ചീട്ടുകളി ... കഴുത കളിയോ കളി ... പരൂക്ഷയുടെ തലേന്ന് വരെ കളി .... കുറച്ചു കാലം അങ്ങനെ തള്ളി നീക്കി .. അധ്യായം രണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രയുടെ ഫലമായി പൊളിക്കാർ ജോയിൻ ചെയ്തപ്പോൾ മുച്ചീട്ടു അഥവാ ട്രിപ്പിൾ ആസ് രംഗത്ത് വന്നു .. എത്ര പഠിച്ചിട്ടും ആ ഒരു സംഭവം തലയിൽ കേറിയില്ല ... ഗുരുക്കന്മാരിൽ Vijin Mathews ആയിരുന്നു പ്രധാനി .. അധ്യായം മൂന്ന് ആയിടയ്ക്ക് ചിലർ പുതിയ ഒരു സംരംഭം കൊണ്ട് വന്നു . ഇരുപത്തിയെട്ട് ... പലരും സംഘം ചേർന്ന് നല്ല രസമായി കളിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം ... എന്നാൽ പിന്നെ അത് ഒന്ന് പഠിക്കണം എന്ന് കരുതി ... ഏതോ ഒരു ഗുരുവിനു ദക്ഷിണയും വച്ച് കൊണ്ട് knowledge transfer നടന്നു ... കുറ്റം പറയരുതല്ലോ .. ആദ്യത്തെ ദിവസം തന്നെ ഇത് നമുക്ക് പറ്റിയ പണി അല്ലെന്നും പറഞ്ഞു സുലാൻ അടിച്ചു... അധ്യായം നാല് - പ്രധാന അ...

ഇലെക്ട്രിക്കൽ ഒരു വികാരമാണ്

ആദ്യമായി കോളേജ് കാണാൻ വന്ന ദിവസം .. എല്ലാരും പറയുന്ന പോലെ തന്നെ... ആ ഭംഗി കണ്ടു വീണു പോയി... പിന്നെ ഹോസ്റ്റൽ ജീവിതം അറിയാനുള്ള ത്വര ... ഒരു കടയിൽ പോണമെങ്കിൽ മഠത്തുമൂഴി വരെ വരണം എന്ന് പറഞ്ഞത് പിതാശ്രീക്ക് അങ്ങട് ഇഷ്ടായി...ചെക്കൻ വഴി തെറ്റില്ലെന്ന് ഉറച്ചതു ... ഐ റ്റിക്കാണ് ആ സമയത്തു സ്കോപ്പ് എന്ന് എല്ലാരും പറഞ്ഞപ്പോൾ പിതാജി പറഞ്ഞു ഇലെക്ട്രിക്കൽ എടുക്ക് ...നല്ലതേ വരൂ ... സൽഗുണസമ്പന്നനും .. അനുസരണശീലം ഒരുപാട് കൂടുതലും ആയ കുട്ടി ആയോണ്ട് ഒന്നും നോക്കിയില്ല ... എടുത്തു... ക്ലാസ്സിൽ വന്നപ്പോൾ നാല്പത്തിഅഞ്ചു ആൺപിള്ളേരും പതിനഞ്ചു പെൺകുട്ടികളും ... എല്ലാരും നല്ല ശാന്ത സ്വഭാവം ... ഒരു കൊല്ലം അങ്ങനെ ക്രിക്കറ്റും പരൂക്ഷകളും കഥകളും ... ഇതിനിടയിൽ കടമറ്റത്തു കത്തനാർ സീരിയലിലെ കത്തനാർ നായകനായ സിനിമ ഷൂട്ടിങ്ങും ഒക്കെ നടന്നു ... അപ്പോൾ തന്നെ ഏതാണ്ട് മനസിലായി .. എലെക്ട്രിക്കൽ എടുത്തത് ശെരിയായില്ല ... ആ ടൈമിലെ ഹരി സർ , സതീഷ് കൃഷ്ണൻ സർ പറഞ്ഞെ കേട്ടപ്പോൾ മനസിലായി ... നല്ല കിടിലം കട്ട ടഫ് സാമാനമാണ് ഇനി വരാൻ പോകുന്നതെന്ന് ... ബട്ട് ഓക്കേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല ... അപ്പോളേയ്ക്കും എ...

സംഭവം ഡിപ്രെഷൻ അല്ല !!!

ഒരു ചെറിയ ഇമേജ് ബ്രേക്കിംഗ് ... എപ്പോളും ചിരിയും കളിയും ആയി മാത്രം നിങ്ങൾ കണ്ടിട്ടുള്ള എൻ്റെ ഒരു റീസെൻറ് അനുഭവം .... ഒരു 5 -6 മാസങ്ങൾക്ക് മുൻപ് നടന്നത് ... ഓഫീസിലും ഞാൻ നല്ല ആക്റ്റീവ്, ആലബൻ മോഡ് ആണ് .. ബട്ട് ആ പറഞ്ഞ സമയം പെട്ടെന്ന് ഞാൻ സൈലന്റ് ആയി ... മിണ്ടാട്ടം കുറഞ്ഞു ... ചിലർ ചോതിച്ചു ... ഓഫ്‌കോഴ്സ് ... വളരെ പെട്ടെന്ന് തന്നെ കണ്ടു പിടിക്കാവുന്ന കേസ് ആണ് ... സംഭവം ഡിപ്രെഷൻ അല്ല ... ബട്ട് ഏതാണ്ട് ആ ഒരു അവസ്ഥ ... കാരണം ഞാൻ എന്നോട് തന്നെ ചോദിച്ചു .... പലരും എന്നോട് ചോദിച്ചു ...ഞാൻ പറഞ്ഞില്ല ... ആ അവസ്ഥയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരം മറ്റൊന്നുമല്ല .... ജീവിതത്തിൽ ഇന്നും ഇന്നലെയും എടുത്തു നോക്കുമ്പോൾ എനിക്ക് കലണ്ടർ തീയതി അല്ലാതെ ഒരു വ്യത്യാസവും തോന്നുന്നില്ല ... ഇനി നാളെയും ഇതു തന്നെ അവസ്ഥ ... എന്നും ഒരേ കാര്യങ്ങൾ .. ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ചെയ്തു പോകുന്നു ... ഒരു മടുപ്പ് .. പണ്ടൊക്കെ ആയിരുന്നേൽ എന്തേലും സ്പോർട്സ് ആക്ടിവിറ്റി വഴി ഞാൻ എൻഗേജ്ഡ് ആണ് .. സൊ അങ്ങനെ തോന്നിയിട്ടേ ഇല്ല ... ഇപ്പോൾ ക്രിക്കറ്റ് കളിക്കാനോ , ഷട്ടിൽ കളിക്കാനോ ഒക്കെ ആരെയെങ്കിലും വിളിച്ചാൽ ... ഒരു കിഡ്‌നി ചോദിച്...

എന്റെ കാർമൽ ഓർമ്മകൾ

2002  - 2006 എന്റെ കാർമൽ ഓർമ്മകൾ : ചൈത്രം ഡോർമെറ്ററി - ക്രിക്കറ്റ്, കുളിസീൻ, കുമ്മകളി ... നുമ്മടെ ജൻറ്സ് ഹോസ്റ്റലിലേയ്ക്കുളള ആ വരവ്‌ ...കുറച്ചു പേർക്ക് റൂം , ബാക്കി ഉള്ളോർ ഡോർമെറ്ററി ഹരികുമാർ , സതീഷ് കൃഷ്‌ണൻ , ദീന മിസ്സ്  ആൻഡ് വൺ ആൻഡ് ഓൺലി Dr ഇ.വി. മാത്യു  എന്നിവരുടെ തീപ്പൊരി ലെക്ചർസ് ... രണ്ടോ മൂന്നോ ഹയർ ഓപ്ഷൻ ... അതിൽ പോയവരും, വന്നവരും ... ആദ്യ ഇന്റെർണൽസ് ... ഹണ്ടേർസ്, ഹിൽ ഹാക്‌സ്, രണ്ടു പേരടങ്ങുന്ന ഈഗ്ൾസ് ഗാങ്  പിൽക്കാലത്തു വന്ന  മച്ചാന്സ് ... രാത്രി ഫുഡ് കഴിഞ്ഞിട്ട് കോളേജ് സ്റ്റെയർ കേസിൽ ഉള്ള ഇരുപ്പ് ... ചില ദിവസങ്ങളിൽ ആ സ്റ്റെയർ കേസിൽ ഇരിക്കുമ്പോൾ ദൂരെ ഉള്ള മലയിൽ വണ്ടികൾ പോകുന്നതും, അല്ലേൽ കാട്ടു തീ പടരുന്നതും കാണുമായിരുന്നു ... അവാച്യമായ ദൃശ്യാനുഭവം ആയിരുന്നു ... ഫസ്റ്റ് ഇയർ എക്സാം ടൈമിൽ പഠിച്ച ചീട്ടു വെച്ചുള്ള ആസ് കളി ... ആദ്യ റിസൾട്ട് .. ആൻഡ് ആഫ്റ്റർ ഇഫക്ട് .... പറോട്ടയും ചിക്കനും പിന്നെ തൊട്ടുകൂട്ടാനുള്ള എല്ലാ കറിയിലും സന്തതസഹചാരിയായ റബ്ബർ ചെള്ളു ... ടീവിയുടെ ഹോസ്റ്റൽ വരവും .. പിന്നുള്ള സിനിമ അനുഭവങ്ങളും .... ...

ഒരു സസ്പെന്ഷൻ അപാരത !!!

ആറാമത്തെ സെമസ്റ്റർ എക്സാം കഴിഞ്ഞു നിൽക്കുന്ന ഒരു ദിനം .. DSP എന്ന മഹാമേരു കണ്ടു എല്ലാരും പകച്ചു പോയി ..അത് തീർന്നു എന്ന് കരുതി സമാധാനിച്ചിരിക്കുന്ന ടൈം .. ക്ലാസ്സിൽ ഇരുന്നു കത്തിയടിക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു... അടുത്ത സെം ഹോസ്റ്റൽ ഫീ അടയ്‌ക്കേണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ടത്രെ ... ചുമ്മാ ഒന്ന് പോയി നോക്കി .... ഒന്നുടെ നോക്കി ... പിന്നെയും നോക്കി ...അതെ... എന്റെ പേര് മാത്രം ലിസ്റ്റിൽ ഇല്ല ... സാധാരണ ഇത് വരുന്നത് നമ്മുടെ നെയിം ബ്ലാക്ക്‌ലിസ്റ് പട്ടികയിൽ കേറുമ്പോളാണ് ... ഞാൻ പൊതുവെ ഒരു പഠിപ്പി ഇമേജ് നിലനിർത്തിയ ഒരാളായിരുന്നു ...സൊ .. ബ്ലാക്ക്‌ലിസ്റ്റിലോ ... ഞാനോ ... നോ ചാൻസ് ... രണ്ടും കൽപ്പിച്ചു നേരെ പോയി ഹോസ്റ്റൽ വാർഡിന്റെ മുന്നിൽ .. പുള്ളിയുടെ മുന്നിൽ ആ ചോദ്യശരം ഒന്ന് തൊടുത്തു സരോജ് കുമാർ സ്റ്റെയിലിൽ .. എന്തുവാ സാറേ .. ലിസ്റ്റ് കൊടുത്തപ്പോൾ എന്റെ പേരൊക്കെ മറന്നോ ... പുള്ളി : ഹാ .. നീ വന്നോ ... നന്നായി..നിന്റെ പേര് മറന്നതല്ല.... നിന്നെ സസ്‌പെൻഡ് ചെയ്തതാ .. വെക്കേഷന് കഴിഞ്ഞു ഇങ്ങെത്തുമ്പോൾ മാതാപിതാക്കളെയും കൊണ്ട് വരിക ... സുഭാഷ് ... ബലേ ഭേഷ് ... ട്ടപ്പേ ട്ടപ്പേ എന്ന് രണ്ടടി കി...