Posts

Showing posts from 2021

ഒരു ഭക്ഷണചരിത്രം !!!!!!

എപ്പോഴത്തെയും പോലെ കാലഘട്ടം പരാമർശിച്ചു കൊണ്ട് തുടങ്ങുന്നു ... കൊല്ലവർഷം 2002 ... വീട് വിട്ടു ആദ്യമായി താമസം തുടങ്ങാൻ കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റൽ സെറ്റ് അല്ലെന്നു പറഞ്ഞു വടശ്ശേരിക്കര ചൈത്രം ഡോർമെറ്ററിയിൽ താമസം തുടങ്ങി .. അവിടെത്തെ ഫുഡ് നല്ല പണി ഒരുമാതിരിപ്പെട്ട എല്ലാവര്ക്കും നൽകി... ഫുഡ് പോയ്സൺ കാരണം ലീവ് എടുക്കുന്നവർ കൂടുതൽ ആയിരുന്നു .. അതിനെല്ലാം ഒരു മുക്തി എന്ന പ്രതീക്ഷ നൽകി ആ ക്രിസ്തുമസ് മാസത്തിൽ ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് മാറി ... തുടക്കം ജോർ ആയിരുന്നു ... രാവിലെ ഇഡലി , ദോശ, ഉപ്പുമാവ്, പുട്ടു, നല്ല കറികൾ .. ഉച്ചയ്ക്ക് ചോറ്, കൂട്ടാൻ, ബുധനാഴ്ച ബിരിയാണി ... വൈകുന്നേരം ചായയും കടിയും ... രാത്രി ചപ്പാത്തി ..പെറോട്ട... ചോറ് .. അങ്ങനെ അങ്ങനെ ... വീക്കെൻഡ്‌സ് ആണേൽ ആദ്യകാലങ്ങളിൽ ഹോസ്റ്റലിൽ ആള് കുറവായിരുന്നു .. മിക്കവരും വീട്ടിൽ പോകും .. ആ സമയം നല്ല അടിപൊളി ഫുഡ് ആയിരിക്കും .. അന്ന് കിട്ടിയ ചില്ലി ഫിഷും ചില്ലി ചിക്കനും ഇപ്പോളും നല്ല ഓര്മ ഉണ്ട്.. ആ സമയത്തെ കാന്റീൻ സ്റ്റാഫ് എല്ലരും അടിപൊളി ആയിരുന്നു .. നല്ല കമ്പനി ടീൻസ് ... അപ്പോൾ അവിടെ ഒരു ചെയറിൽ തന്നെ ഇരുന്നു എല്ലാം നിരീക്ഷിക്കുന്ന ഭൂതം എന്ന ചെ...

ചൈത്രം ഡയറീസ് ...

 ചൈത്രം ഡയറീസ് ... ചില ചൈത്രം ഓർമ്മകൾ കുത്തിക്കുറിക്കുന്നു ... ***************************************************************************************************************************** അമ്മയുടെ പാതയിൽ കൂടെ പോയി ഡോക്ടർ ആകണമെന്ന് ആഗ്രഹിച്ച ഞാൻ ... ബയോളജി എന്ന സബ്ജെക്ടിലെ  എൻറെ പ്രാവിണ്യം കാരണം എത്തിപ്പറ്റിയതു കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ ആണ് ... പുതിയ കോളേജ് ... ഇടിവെട്ട് ബ്രാഞ്ച്  - എലെക്ട്രിക്കൽ ...പിതാജി പറഞ്ഞു .. അതിനാണ് സ്കോപ്പ് .. സൊ അതിനു ചേർന്നു....  കോളേജ് തുറന്ന ആദ്യ ദിവസം പെട്ടിയും പൊക്കണവും എടുത്തോണ്ട് കുടുംബസമ്മേതം കോളേജിൽ എത്തി .... വീട് വിട്ടു ആദ്യമായി മാറി നിൽക്കുന്നു ... വീട്ടുകാരോടൊക്കെ റ്റാറ്റാ പറയാൻ നിന്നപ്പോൾ ദേണ്ടെ ന്യൂസ് ... ജന്റ്സ് ഹോസ്റ്റൽ പണി തീർന്നിട്ടില്ല .. സൊ ഞങ്ങളുടെ താമസം വടശേരിക്കര ചൈത്രം ഹോട്ടൽലെ ഡോർമെറ്ററിയിൽ ആണ് ...  രാവിലെ കോളേജ് ബസ് ഉണ്ടത്രേ .... അങ്ങനെ ആ റ്റാറ്റാ പറച്ചിൽ വടശ്ശേരിക്കരയിൽ വെച്ചു പൂർത്തിയായി ...   ശബരിമല സീസണിൽ അയ്യപ്പന്മാർ സെറ്റിൽ ആകുന്ന സ്ഥലം .. നാലു ഡോർമെറ്ററികൾ ... അതിനോട് ചേർന്ന്... ബാല്കണിയിൽ...

Happy Bday Vijin

കൊല്ലവർഷം 2003  ആദ്യത്തെ ഇൻറ്റെർണൽ എക്സാം പേപ്പർ വിതരണം.    സബ്ജക്ട് : ബേസിക് ഇലക്ട്രോണിക്സ്  ഗുരു  : അനിത മിസ്സ് . ആദ്യകാല ഗുരുക്കന്മാരെല്ലാം അത്യാവശ്യം കലിപ്പ് മോഡ് ആയിരുന്നു .. അതിൽ ഫീമെയ്ൽ കലിപ്പി ആയിരുന്നു അനിത മിസ്സ് .. പുള്ളിക്കാരി ഉത്തരക്കടലാസ് വിതരണം ചെയ്യുന്നു ... അതിന്റെ കൂടെ തന്നെ എല്ലാര്ക്കും നല്ല ഫൈറിങ് കൊടുക്കുന്നുണ്ട് ..... അങ്ങനെ .. എത്തി .. റോൾ നമ്പർ 56 ... വിജിൻ മാത്യൂസ് .. മിസ്സ് : താനിതെന്തുവാടോ എഴുതി വെച്ചേയ്ക്കുന്നെ .. ബൈനറി നമ്പർ ലോജിക് ഒക്കെ തെറ്റാണു ...  ആ ഉത്തരക്കടലാസ് ഒന്ന് നോക്കിയിട്ടു ആ കലിപ്പി മിസ്സിന്റെ മുഖത്ത് നോക്കി : ഓഹോ .. ഇതൊക്കെ മാറ്റിയോ ...   അന്നാദ്യമായി അത്രയും കലിപ്പി ആയ ഒരാൾ ഞെട്ടുന്നതു കണ്ടു ... പിന്നീട് ഡാൻസ് , ഹിന്ദി റേസിറ്റേഷൻ, ഫാഷൻ ഷോ, അത്ലറ്റിക്സ് , ഫുട്ബോൾ, സ്കിറ്റ് തുടങ്ങി പല മേഖലകളിലും തന്റെ സകലകലാവല്ലഭൻ  എന്ന പട്ടം ഉറപ്പിച്ചെടുത്തു ... പിൽക്കാലത്തു കുഞ്ചാക്കോ ബോബൻ എന്ന് ഈ മുതൽ അറിയപ്പെട്ടു .. പക്ഷെ ഈ ഉള്ളവന്റെ ശരിക്കുള്ള മുഖം ആരും കണ്ടിട്ടില്ല .. ആ മുഖംമൂടി വലിച്ചു കീറാൻ പോകുന്ന എന്റെ കാര്യ...

പുകവലി ആരോഗ്യത്തിനു ഹാനികരം...

 #SayNoToTobacco  പുകവലി ആരോഗ്യത്തിനു ഹാനികരം...  കോളേജിൽ പഠിക്കുവാണേൽ വീട്ടിലറിഞ്ഞാൽ മാനനഷ്ടം .. കോളേജിൽ പിടിക്കപ്പെട്ടാൽ ധനനഷ്ടം എന്നിവയും ഉണ്ടാകാം ... കൊല്ലവർഷം : 2006  സ്ഥലം  : കാർമൽ വാലി ജൻറ്സ് ഹോസ്റ്റൽ  ദിവസം : ശനിയാഴ്ച  തീയതി  : അമ്മച്ചിയാണേ.... ഓർക്കുന്നില്ല ... എല്ലാ ബാച്ചിലെ പോലെ ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു സെറ്റ് പുകവലിക്കാർ ... അതിനായി ഒത്തുകൂടാൻ ഒരു റൂമും ... എല്ലാ ഉന്നതന്മാരും അവിടെ കാണും ... പുക വലിക്കാത്തവരും അവരുടെ സാന്നിധ്യം അവിടെ അറിയിച്ചിരുന്നു .. ഒരിക്കൽ ഹോസ്റ്റലിൽ എന്തോ / ആരെയോ കണ്ടു പിടിക്കാനായി വാർഡിന്റെ നേതൃത്വത്തിൽ ഒരു മിന്നൽ റെയ്ഡ് നടന്നു .. ശെരിക്കും എന്തിനാണ് ഈ പരിപാടി എന്നറിയാത്ത കൊണ്ട് എല്ലാവരും അനധികൃതം എന്ന് തോന്നിയ വസ്തുക്കൾ അതാത് റൂമിൽ നിന്നും മാറ്റി ...  എന്തിനാ വെറുതെ..... അങ്ങനെ ഈ റൂമിലെ അന്തേവാസികളും അത് തന്നെ ചെയ്തു ... മൊത്തം പാക്കറ്റും മാറ്റി ....  അങ്ങനെ ഇങ്ങു വാ ബ്രോ .. ഇവിടെ കൂടെ റെയ്‌ഡിക്കോ മോഡലിൽ അന്തേവാസികൾ റെഡി .. അങ്ങനെ ഈ റൂം എത്തി .. ആകെ മൊത്തം തിരഞ്ഞു .. ഒന്നും കിട്ടിയില്ല ... അവർ തന്ന...

എന്റെ മഴക്കാല ഓർമ്മകൾ !!!!

കുട്ടിക്കാലത്തു മഴ എന്ന പ്രഹേളിക എനിക്ക് അത്ര സുഖം ആയി തോന്നിയിട്ടില്ല .. കാരണം മഴ ആയാൽ കറന്റ് പോകാൻ ചാൻസ് കൂടുതൽ ആണ്... പിന്നെ പുറത്തിറക്കില്ല ... പനി വരുമത്രെ..... ആകെ ആശ്വാസം തോന്നിയത് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മഴയുടെ ആധിക്യം കാരണം ഒരു മൂന്ന് നാല് ദിവസം അവധി കിട്ടിയപ്പോൾ ആണ് ...എന്തൊക്കെ പറഞ്ഞാലും മഴയത്തു മൂടി പുതച്ചുറങ്ങാൻ ഇഷ്ടമായിരുന്നു .....  അങ്ങനെ ഇരിക്കെ കൊല്ലവർഷം രണ്ടായിരത്തി രണ്ടു ... ഒക്ടോബർ മുപ്പത്  : പിറ്റേന്ന് കേരളപ്പിറവി ആഘോഷം ആണ് . കാർമൽ വന്നിട്ട് ആദ്യത്തെ പരിപാടി ആയോണ്ട് മുണ്ടുടുക്കാൻ പ്ലാൻ ഇട്ടു ... നല്ല കിടുക്കാച്ചി മഴ .. ആ സമയം വടശ്ശേരിക്കര ചൈത്രം ഹോട്ടൽ / ഡോർമെറ്ററി ആണ് അന്തേവാസ സ്‌ഥലം ... അന്നും കിട്ടി നല്ല അലമ്പ് മഴ .. പിറ്റേന്ന് ഉടുത്ത മുണ്ട് ഒക്കെ ചെളി അടിച്ചു കേറ്റി ആണ് കേരളം പിറവിക്ക് എത്തിയത് ..  പക്ഷെ അന്ന് കോളേജിൽ എത്തിയപ്പോൾ ക്ലാസിനു പുറത്തൂടെ നോക്കിയപ്പോൾ കണ്ടത്  : ദൂരെ കാണാൻ പറ്റുമായിരുന്നു ഒരു മല ... അത് കാണുന്നില്ല.... മേഘങ്ങളാൽ അത് മറയപ്പെട്ടിരിക്കുന്നു ... ആകെ മൊത്തം പച്ചപ്പും ഹരിതാഭയും ...  അന്നാദ്യമായി ഞാൻ മഴയെ ഇഷ്ടപ്പെ...

Self Intro

Image
  ആരും ചലഞ്ചു ചെയ്തില്ല ... എപ്പോളെത്തേം പോലെ ദേണ്ടെ ഞാൻ വലിഞ്ഞു കേറി വരുന്നു .... ഞാൻ കിരൺ .. 2002 -2006 ബാച്ചിലെ ഇലെക്ട്രിക്കൽ വിദ്യാർത്ഥി ...ആ കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്ന എല്ലാരും ... സ്റ്റുഡന്റസ് ... ടീച്ചേർസ് ... വർക്കേഴ്സ് .... അങ്ങനെ എല്ലാരും ഉൾപ്പെടുന്ന സമൂഹം കൂതറ എന്ന പേരിൽ അറിഞ്ഞിരുന്ന വ്യക്തിത്വം ... ഒരു പക്ഷെ ഇപ്പോളും അങ്ങനെ തന്നെ അറിയപ്പെടുന്നു .. തിരോന്തരംകാരൻ ആണ് ... ആദ്യമായി ആണ് വീട്ടീന്ന് മാറി അത്രയും ദൂരെ നിന്നതു ... അത് ഇത്രയും പ്രകൃതിരമണീയമായ ... ഇത്രയും അനുഭവങ്ങൾ പകർന്നു തന്ന കാർമൽ കോളേജ് .... ഒരു എഴുപതു ശതമാനം മാർക്കോടെ പാസ്സ് ആയി .. (ഫസ്റ്റ് സെമെസ്റ്ററിൽ നല്ല ഇന്റെര്ണല്സ് കിട്ടിയിരുന്നേൽ.. കൂടുതൽ കിട്ടിയേനെ ).. ഇതിവിടെ പറയാൻ കാര്യമെന്തെന്നു വെച്ചാൽ ഒരു പഠിപ്പി ഇമേജ് ഇച്ചിരി ഉണ്ടായിരുന്നു .. ബട്ട് ആ കോളേജിലെ ഏറ്റവും വലിയ തല്ലുകൊള്ളി ഞാനായിരുന്നു.. കുതറയെ തല്ലണമെന്ന് പറഞ്ഞാൽ ഹോസ്റ്റൽ ഇളകുമായിരുന്നു .. ഒരുമാതിരി എല്ലാരുടെന്നും തല്ലു വാങ്ങിക്കൂട്ടിയിട്ടുണ്ട് ...അവിടെ നടന്ന ഏതാണ്ട് ഒരു എൺപതു ശതമാനം ഉഡായിപ്പുകളിലും എന്റെ രഹസ്യമായ കൈകൾ ഉണ്ടായിരുന്നു .... അൾട്ടി...

വൈവ കഥകൾ (short version)

Image
ഒരുപാട് ക്രീയേറ്റീവ് ഉത്തരങ്ങളുടെ ഒരു മായാലോകം തന്നെ ആണ് വൈവ എന്ന പ്രഹേളിക ... ഞങ്ങടെ ബാച്ചിലെ കുറച്ചു സ്റ്റോറീസ് ദേണ്ടെ കീഴെ ... കഥ ഒന്ന് സമയം ലാഭിക്കാൻ രണ്ടു പേരെ വെച്ച് എസ്റ്റെർണൽ ടീച്ചർ രണ്ടു പേരെ വിളിച്ചിരുത്തി .. കൂട്ടത്തിൽ നമ്മുടെ സ്വന്തം സിവിൽ മിസ്സും ... ചോദ്യം : ട്രൈപോഡ് നെ കാണിച്ചോണ്ട് .. ക്യാൻ യു പ്ലീസ് റ്റെൽ മീ വാട്ട് ഈസ് ദിസ് ? കഥാപാത്രം വൺ (Sabareesh) : ആ ട്രൈപോഡ് മൊത്തം കത്തിയിൽ വിജയ് നോക്കാന് പോലെ നേരെയും കുനിഞ്ഞും ഒക്കെ സ്കാൻ ചെയ്തിട്ട്, പുള്ളിക്കാരിയെ നോക്കിട്ടു "പാസ്സ് ".. കഥ രണ്ട് കുമ്മകളിയിൽ പേരു കേട്ട ഒരു വിദ്വാൻ സിവിൽ ലാബിൽ കേറി വന്നു .. വൈവക്ക് .... ചെക്കനെ കണ്ടതും .. സിവിൽ സർ ... ഡേയ് .. നിന്നെ ഞാൻ പാസ് ആക്കാം .. നീ പൊയ്ക്കോ ... വെറുതെ ഞങ്ങളെ മെനക്കെടുത്തേണ്ട .. കഥാപാത്രം ടു : സാർ അങ്ങനെ പറയരുത്.. ഞാൻ ഇന്നലെ ഒരുപാട് ഒരുപാട് ...ഒരു പോള കണ്ണടയ്ക്കാതെ പഠിച്ചതാ .. അതു ഓർത്തെങ്കിലും എന്നോട് ഒരു ചോദ്യം .. പ്ലീസ് .. സഹികെട്ട സാർ : ഒരു ചെറിയെ ചെയിൻ കാണിച്ചിട്ട് .. ഇതിനെത്ര നീളം കാണും ? പറഞ്ഞിട്ട് പൊയ്ക്കോ കഥാപാത്രം ടു (Thitho) : 200m .. അപ്പൊ ഞാൻ പൊയ്ക്കോട്ട...

Birthday celebrations

Image
  ഏപ്രിൽ 20 .. 1985 .. ഞാൻ എന്ന ഞാൻ ഭൂജാതനായി ... അത്യാവശ്യം നല്ല ദിവസം ... പ്ലസ് ടു വരെ സ്കൂളിൽ ഒരു മുട്ടായി പോലും വാങ്ങി കൊടുക്കേണ്ടി വന്നില്ല ... സൊ ധനകാര്യപരമായി ഒരു നഷ്ടവും ഇല്ല ... 2002 -ൽ കാർമൽ കോളേജിൽ കേറി ... ആദ്യമായി അങ്ങനെ ബർത്ഡേയ് ചെലവുകൾ ചെയ്തു .... കാലക്രമേണ ബർത്ഡേയ് ആഘോഷങ്ങൾ കൂടുതൽ അഡ്വെഞ്ചുറസ് ആയി ... എന്തിനാണ് ജനിച്ചത് എന്ന് വിധം ആഘോഷങ്ങൾ പൊളിച്ചടുക്കി .... കുറച്ചു അനുഭവങ്ങൾ കീഴെ ... 2005 - ഏപ്രിൽ 20 ... എന്തിനാണ് ഞാൻ ജനിച്ചത് എന്നെനിക്ക് ആദ്യം തോന്നിയ ദിവസം .... 12 ആയപ്പോളേയ്ക്കും റൂമിനു പുറത്തു ഒരു ജനാവലി ..... ലാലേട്ടന്റെ മൂവി ഫസ്റ്റ് ഡേ എഫ്ഫക്റ്റ് .... എന്നെ തല്ലണം എന്ന് പറഞ്ഞാൽ പഠിപ്പിക്കുന്ന സാറന്മാർ വരെ വരുമായിരുന്നു .. (എന്തോ ഇഷ്ടമായിരുന്നു എന്നെ എല്ലാര്ക്കും )... ആദ്യം റൂമിന്റെ പുറത്തേയ്ക്ക് കൊണ്ട് പോയി ഒരു ബോട്ടിൽ ചെൽപാർക്ക് നീല മഷി സഹമുറിയൻ Arun Ashok എന്റെ മേൽ ഒഴിച്ചു ... ബാത്‌റൂമിൽ കൊണ്ട് പോയി എന്നെ മാത്രം മാറ്റി നിർത്തി അവർ മേളിലേയ്ക്ക് നോക്കി ... അപകടം മണത്ത ഞാൻ കളരിപരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഇടതും വലതും ഒന്നും നോക്കാതെ ഒഴിഞ്ഞു മാറി .....

Get Together

Image
  കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരിടയ്ക്ക് കോളേജിൽ ഒരു ഗെറ്റ് ടുഗെതെർ സെറ്റ് ആക്കിയാലോ എന്നൊരു ആശയം ഗ്രൂപ്പിൽ കണ്ടു .. എപ്പോളത്തെയും പോലെ ഞാൻ ഓക്കേ പറഞ്ഞു .. പതിവ് പോലെ ഒന്നും നടക്കില്ലെന്നു തോന്നി ... ദിവസങ്ങൾ കഴിയുന്തോറും അതെന്റെ വെറും തോന്നലാണെന്നു മനസിലായി ... എല്ലാരും നല്ല ചൂടിൽ കാര്യങ്ങൾ നീക്കുന്നു .. ഓരോ ബ്രാഞ്ചിൽ നിന്നും ആൾക്കാരെ വിളിക്കാനുള്ള ചുമതല കുറച്ചു പേർക്ക് ... പിന്നെ പഴയ സ്റ്റാഫിനെ പോക്കാനുള്ളത് .... കോളേജിൽ പോയി സംസാരിക്കണം എന്നത് .... പിന്നെ മാർക്കറ്റിംഗ് .. അതായത് ഈ സാമാനം എല്ലാരേം അറിയിച്ചു ചൂട് പിടിപ്പിച്ചു മാക്സിമം പൊലിപ്പിക്കുക എന്ന ജോലി എനിക്കും ചിലർക്കും .... തുടങ്ങി .... പല രീതിയിലും ഭാവത്തിലും കൌണ്ട് ഡൌൺ പോസ്റ്റുകൾ ... ആക്റ്റീവ് ആയ ചർച്ചകൾ അങ്ങനെ അങ്ങനെ .... അവസാനം 2013 ഡിസംബർ 22 നു ഞങ്ങൾ കോളേജിൽ കണ്ടുമുട്ടി ..........പഴയ സഹപാഠികളെയും അധ്യാപകരെയും എല്ലാവരെയും കണ്ടു ... ആ കണ്ടുമുട്ടലിനു അവസരം ഉണ്ടാക്കിത്തന്ന എല്ലാവര്ക്കും നന്ദി ... ആ സംഭവം കഴിഞ്ഞിട്ട് നാളെ ഏഴു വര്ഷം തികയുന്നു ... ഇനി എന്നാണ് അത് പോലൊരു കണ്ടു മുട്ടൽ എന്നറിയില്ല ... ബട്ട് ഇത് തന്നെ ഒരുപാട് സന്...

ചിന്താമണി കൊലക്കേസ്

  രാവിലെ ഏഷ്യാനെറ്റ് ഇട്ടപ്പോൾ ചിന്താമണി കൊലക്കേസ് ... 2006 ഏപ്രിൽ പതിനാറിന് റിലീസ് ആയ പടം ... റിലീസ് ഇന്റെ അന്ന് തന്നെ കോളേജിൽ നിന്നും പതിവ് പോലെ ആളെ കൂട്ടി രണ്ടു ജീപ്പ് കുത്തി നിറച്ചു പത്തനംതിട്ട അനുരാഗിലേയ്ക്ക് വിട്ടു .... നല്ല സസ്പെൻസ് ഉള്ള മൂവി ആണെന്നാ കേട്ടത് .... അല്ലേലും റിലീസിന്റെ അന്ന് തന്നെ ഇത് പോലെ ജീപ്പ് വിളിച്ചു പടം കാണാൻ പോകുന്നത് നുമ്മടെ ഹോബി ആയിരുന്നു .... നരൻ, നേരറിയാൻ സിബിഐ, ചാന്തുപൊട്ട്, അന്യൻ അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ... അവസാനം അങ്ങനെ പോയി കണ്ടത് പ്രജാപതി ( മറക്കാൻ അഗ്രഹിക്കുന്ന ഒന്ന് ).... അപ്പൊ പറഞ്ഞു വന്നത് ... കൊലക്കേസ് .... മാറ്റിനി വിട്ടിറങ്ങിയതും ചെന്ന് പെട്ടത് സഹപാഠി ആയ Mr Rejin Mannil എന്ന മഹാന്റെ മുന്നിൽ ... നീ എന്നതാടാ ഇന്ന് ഉച്ചയ്ക്ക ശേഷം വരാത്തതെന്നു ചോദിച്ചു തീരുന്നതിനു മുൻപ് ... ഡാ .. സായ്‌കുമാറാണ് വില്ലൻ കേട്ടോ .. മറക്കാതെ ഇത് തന്നെ ആലോചിച്ചു പടം കാണണേ ..............സസ്പെൻസ് ഠിം !!! അല്ലേലും ഇങ്ങനെത്തെ രസംകൊല്ലികൾ എല്ലായിടത്തും കാണും !!!!!!!!!!

ഫിഫ വേൾഡ് കപ്പ് 2006 ..

കോളേജിൽ വെച്ച് ക്രിക്കറ്റ് , ബാഡ്മിന്റൺ , വോളീബോൾ, ചീട്ടുകളി, അങ്ങനെ ഒരുപാട് കളിച്ചിട്ടുണ്ട് .. മേല്പറഞ്ഞതെല്ലാം ഇപ്പോളും കളിയ്ക്കാൻ ഇഷ്ടമാണ് .. ബട്ട് അന്നും ഇന്നും അത്ര താല്പര്യമില്ലാത്തതു ഫുട്ബോൾ ...പ്രത്യേകിച്ച് കാരണമൊന്നുമില്ല ...ജസ്റ്റ് ദാറ്റ് .. അത് കളിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും അങ്ങ് തെളിയുന്നില്ല ... അങ്ങനെ ഇരിക്കെ 2006 ലോകകപ്പ് എത്തി .... ഹോസ്റ്റലിൽ ചേരി തിരിഞ്ഞു ഒരിടത്തു അറഫ്, Robert Thomas , Anoop Murali , Vineeth D Nair ..തുടങ്ങിയ ഘടാഘടികന്മാർ ..... അര്ജന്റീന ഫാൻസ്‌ .... മറുവശത്തു Ginto Francis , Anoop Ravi , Emil Skariah , Renjan George Thomas തുടങ്ങിയ ബ്രസീൽ ഫാൻസ്‌ ..... ഹെവി ഫാൻഫൈറ്റ് ..... ഇതിനിടയിൽ ഞാനൊരുത്തൻ ... എന്താ നടക്കുന്നതെന്ന് പോലും അറിയാതെ ... പൊതുവെ എല്ലാത്തിനും കൂടുന്നത് കൊണ്ട് ഇതിനും എൻ്റെ വക എന്തെങ്കിലും വേണം എന്ന് തീരുമാനിച്ചു .... അറഫിനോട് പറഞ്ഞു ..ഇന്ന് മുതൽ ഞാനും അര്ജന്റീന ഫാൻ ആണ് .... ഐ ആം വിത്ത് യു ഗയ്‌സ് ..... ഉടൻ കിട്ടി മറുപടി : നീ അങ്ങനെ ഉണ്ടാക്കണ്ട ... നീ ബാഡ് ലക്കിന്റെ ബ്രാൻഡ് അംബാസിഡർ ആണ് .. മെനക്കെടുത്താതെ പോയെ ..... അതെ അവസ്ഥ തന്നെ ക...