Posts

Showing posts from 2020

ഇരുപത്തിയെട്ട്

  ഇരുപത്തിയെട്ട് അധ്യായം ഒന്ന് 2002-ൽ കോളേജിൽ ചേർന്നപ്പോൾ പഠിക്കണം, പുതിയ കൂട്ടുകെട്ട് സമ്പാദിക്കണം, പറ്റുചാ ക്രിക്കറ്റ് കളിക്കണം .. ഇതായിരുന്നു സ്വപ്നം ... തുല്യ ആഗ്രഹങ്ങൾ ഉള്ള പലരെയും കണ്ടെത്തി... ഫസ്റ്റ് ഇയർ പരൂക്ഷ എത്തിയപ്പോൾ പുതിയ ഒരു ശീലം കൂടെ കിട്ടി ... ചീട്ടുകളി ... കഴുത കളിയോ കളി ... പരൂക്ഷയുടെ തലേന്ന് വരെ കളി .... കുറച്ചു കാലം അങ്ങനെ തള്ളി നീക്കി .. അധ്യായം രണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്രയുടെ ഫലമായി പൊളിക്കാർ ജോയിൻ ചെയ്തപ്പോൾ മുച്ചീട്ടു അഥവാ ട്രിപ്പിൾ ആസ് രംഗത്ത് വന്നു .. എത്ര പഠിച്ചിട്ടും ആ ഒരു സംഭവം തലയിൽ കേറിയില്ല ... ഗുരുക്കന്മാരിൽ Vijin Mathews ആയിരുന്നു പ്രധാനി .. അധ്യായം മൂന്ന് ആയിടയ്ക്ക് ചിലർ പുതിയ ഒരു സംരംഭം കൊണ്ട് വന്നു . ഇരുപത്തിയെട്ട് ... പലരും സംഘം ചേർന്ന് നല്ല രസമായി കളിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം ... എന്നാൽ പിന്നെ അത് ഒന്ന് പഠിക്കണം എന്ന് കരുതി ... ഏതോ ഒരു ഗുരുവിനു ദക്ഷിണയും വച്ച് കൊണ്ട് knowledge transfer നടന്നു ... കുറ്റം പറയരുതല്ലോ .. ആദ്യത്തെ ദിവസം തന്നെ ഇത് നമുക്ക് പറ്റിയ പണി അല്ലെന്നും പറഞ്ഞു സുലാൻ അടിച്ചു... അധ്യായം നാല് - പ്രധാന അ...

ഇലെക്ട്രിക്കൽ ഒരു വികാരമാണ്

ആദ്യമായി കോളേജ് കാണാൻ വന്ന ദിവസം .. എല്ലാരും പറയുന്ന പോലെ തന്നെ... ആ ഭംഗി കണ്ടു വീണു പോയി... പിന്നെ ഹോസ്റ്റൽ ജീവിതം അറിയാനുള്ള ത്വര ... ഒരു കടയിൽ പോണമെങ്കിൽ മഠത്തുമൂഴി വരെ വരണം എന്ന് പറഞ്ഞത് പിതാശ്രീക്ക് അങ്ങട് ഇഷ്ടായി...ചെക്കൻ വഴി തെറ്റില്ലെന്ന് ഉറച്ചതു ... ഐ റ്റിക്കാണ് ആ സമയത്തു സ്കോപ്പ് എന്ന് എല്ലാരും പറഞ്ഞപ്പോൾ പിതാജി പറഞ്ഞു ഇലെക്ട്രിക്കൽ എടുക്ക് ...നല്ലതേ വരൂ ... സൽഗുണസമ്പന്നനും .. അനുസരണശീലം ഒരുപാട് കൂടുതലും ആയ കുട്ടി ആയോണ്ട് ഒന്നും നോക്കിയില്ല ... എടുത്തു... ക്ലാസ്സിൽ വന്നപ്പോൾ നാല്പത്തിഅഞ്ചു ആൺപിള്ളേരും പതിനഞ്ചു പെൺകുട്ടികളും ... എല്ലാരും നല്ല ശാന്ത സ്വഭാവം ... ഒരു കൊല്ലം അങ്ങനെ ക്രിക്കറ്റും പരൂക്ഷകളും കഥകളും ... ഇതിനിടയിൽ കടമറ്റത്തു കത്തനാർ സീരിയലിലെ കത്തനാർ നായകനായ സിനിമ ഷൂട്ടിങ്ങും ഒക്കെ നടന്നു ... അപ്പോൾ തന്നെ ഏതാണ്ട് മനസിലായി .. എലെക്ട്രിക്കൽ എടുത്തത് ശെരിയായില്ല ... ആ ടൈമിലെ ഹരി സർ , സതീഷ് കൃഷ്ണൻ സർ പറഞ്ഞെ കേട്ടപ്പോൾ മനസിലായി ... നല്ല കിടിലം കട്ട ടഫ് സാമാനമാണ് ഇനി വരാൻ പോകുന്നതെന്ന് ... ബട്ട് ഓക്കേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല ... അപ്പോളേയ്ക്കും എ...

സംഭവം ഡിപ്രെഷൻ അല്ല !!!

ഒരു ചെറിയ ഇമേജ് ബ്രേക്കിംഗ് ... എപ്പോളും ചിരിയും കളിയും ആയി മാത്രം നിങ്ങൾ കണ്ടിട്ടുള്ള എൻ്റെ ഒരു റീസെൻറ് അനുഭവം .... ഒരു 5 -6 മാസങ്ങൾക്ക് മുൻപ് നടന്നത് ... ഓഫീസിലും ഞാൻ നല്ല ആക്റ്റീവ്, ആലബൻ മോഡ് ആണ് .. ബട്ട് ആ പറഞ്ഞ സമയം പെട്ടെന്ന് ഞാൻ സൈലന്റ് ആയി ... മിണ്ടാട്ടം കുറഞ്ഞു ... ചിലർ ചോതിച്ചു ... ഓഫ്‌കോഴ്സ് ... വളരെ പെട്ടെന്ന് തന്നെ കണ്ടു പിടിക്കാവുന്ന കേസ് ആണ് ... സംഭവം ഡിപ്രെഷൻ അല്ല ... ബട്ട് ഏതാണ്ട് ആ ഒരു അവസ്ഥ ... കാരണം ഞാൻ എന്നോട് തന്നെ ചോദിച്ചു .... പലരും എന്നോട് ചോദിച്ചു ...ഞാൻ പറഞ്ഞില്ല ... ആ അവസ്ഥയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരം മറ്റൊന്നുമല്ല .... ജീവിതത്തിൽ ഇന്നും ഇന്നലെയും എടുത്തു നോക്കുമ്പോൾ എനിക്ക് കലണ്ടർ തീയതി അല്ലാതെ ഒരു വ്യത്യാസവും തോന്നുന്നില്ല ... ഇനി നാളെയും ഇതു തന്നെ അവസ്ഥ ... എന്നും ഒരേ കാര്യങ്ങൾ .. ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ചെയ്തു പോകുന്നു ... ഒരു മടുപ്പ് .. പണ്ടൊക്കെ ആയിരുന്നേൽ എന്തേലും സ്പോർട്സ് ആക്ടിവിറ്റി വഴി ഞാൻ എൻഗേജ്ഡ് ആണ് .. സൊ അങ്ങനെ തോന്നിയിട്ടേ ഇല്ല ... ഇപ്പോൾ ക്രിക്കറ്റ് കളിക്കാനോ , ഷട്ടിൽ കളിക്കാനോ ഒക്കെ ആരെയെങ്കിലും വിളിച്ചാൽ ... ഒരു കിഡ്‌നി ചോദിച്...

എന്റെ കാർമൽ ഓർമ്മകൾ

2002  - 2006 എന്റെ കാർമൽ ഓർമ്മകൾ : ചൈത്രം ഡോർമെറ്ററി - ക്രിക്കറ്റ്, കുളിസീൻ, കുമ്മകളി ... നുമ്മടെ ജൻറ്സ് ഹോസ്റ്റലിലേയ്ക്കുളള ആ വരവ്‌ ...കുറച്ചു പേർക്ക് റൂം , ബാക്കി ഉള്ളോർ ഡോർമെറ്ററി ഹരികുമാർ , സതീഷ് കൃഷ്‌ണൻ , ദീന മിസ്സ്  ആൻഡ് വൺ ആൻഡ് ഓൺലി Dr ഇ.വി. മാത്യു  എന്നിവരുടെ തീപ്പൊരി ലെക്ചർസ് ... രണ്ടോ മൂന്നോ ഹയർ ഓപ്ഷൻ ... അതിൽ പോയവരും, വന്നവരും ... ആദ്യ ഇന്റെർണൽസ് ... ഹണ്ടേർസ്, ഹിൽ ഹാക്‌സ്, രണ്ടു പേരടങ്ങുന്ന ഈഗ്ൾസ് ഗാങ്  പിൽക്കാലത്തു വന്ന  മച്ചാന്സ് ... രാത്രി ഫുഡ് കഴിഞ്ഞിട്ട് കോളേജ് സ്റ്റെയർ കേസിൽ ഉള്ള ഇരുപ്പ് ... ചില ദിവസങ്ങളിൽ ആ സ്റ്റെയർ കേസിൽ ഇരിക്കുമ്പോൾ ദൂരെ ഉള്ള മലയിൽ വണ്ടികൾ പോകുന്നതും, അല്ലേൽ കാട്ടു തീ പടരുന്നതും കാണുമായിരുന്നു ... അവാച്യമായ ദൃശ്യാനുഭവം ആയിരുന്നു ... ഫസ്റ്റ് ഇയർ എക്സാം ടൈമിൽ പഠിച്ച ചീട്ടു വെച്ചുള്ള ആസ് കളി ... ആദ്യ റിസൾട്ട് .. ആൻഡ് ആഫ്റ്റർ ഇഫക്ട് .... പറോട്ടയും ചിക്കനും പിന്നെ തൊട്ടുകൂട്ടാനുള്ള എല്ലാ കറിയിലും സന്തതസഹചാരിയായ റബ്ബർ ചെള്ളു ... ടീവിയുടെ ഹോസ്റ്റൽ വരവും .. പിന്നുള്ള സിനിമ അനുഭവങ്ങളും .... ...

ഒരു സസ്പെന്ഷൻ അപാരത !!!

ആറാമത്തെ സെമസ്റ്റർ എക്സാം കഴിഞ്ഞു നിൽക്കുന്ന ഒരു ദിനം .. DSP എന്ന മഹാമേരു കണ്ടു എല്ലാരും പകച്ചു പോയി ..അത് തീർന്നു എന്ന് കരുതി സമാധാനിച്ചിരിക്കുന്ന ടൈം .. ക്ലാസ്സിൽ ഇരുന്നു കത്തിയടിക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു... അടുത്ത സെം ഹോസ്റ്റൽ ഫീ അടയ്‌ക്കേണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ടത്രെ ... ചുമ്മാ ഒന്ന് പോയി നോക്കി .... ഒന്നുടെ നോക്കി ... പിന്നെയും നോക്കി ...അതെ... എന്റെ പേര് മാത്രം ലിസ്റ്റിൽ ഇല്ല ... സാധാരണ ഇത് വരുന്നത് നമ്മുടെ നെയിം ബ്ലാക്ക്‌ലിസ്റ് പട്ടികയിൽ കേറുമ്പോളാണ് ... ഞാൻ പൊതുവെ ഒരു പഠിപ്പി ഇമേജ് നിലനിർത്തിയ ഒരാളായിരുന്നു ...സൊ .. ബ്ലാക്ക്‌ലിസ്റ്റിലോ ... ഞാനോ ... നോ ചാൻസ് ... രണ്ടും കൽപ്പിച്ചു നേരെ പോയി ഹോസ്റ്റൽ വാർഡിന്റെ മുന്നിൽ .. പുള്ളിയുടെ മുന്നിൽ ആ ചോദ്യശരം ഒന്ന് തൊടുത്തു സരോജ് കുമാർ സ്റ്റെയിലിൽ .. എന്തുവാ സാറേ .. ലിസ്റ്റ് കൊടുത്തപ്പോൾ എന്റെ പേരൊക്കെ മറന്നോ ... പുള്ളി : ഹാ .. നീ വന്നോ ... നന്നായി..നിന്റെ പേര് മറന്നതല്ല.... നിന്നെ സസ്‌പെൻഡ് ചെയ്തതാ .. വെക്കേഷന് കഴിഞ്ഞു ഇങ്ങെത്തുമ്പോൾ മാതാപിതാക്കളെയും കൊണ്ട് വരിക ... സുഭാഷ് ... ബലേ ഭേഷ് ... ട്ടപ്പേ ട്ടപ്പേ എന്ന് രണ്ടടി കി...

ടംഷെറാഡ്സ്

Image
ആദ്യത്തെ ആർട്സ് ഫെസ്റ്റ് പ്രീപറേഷൻ ഇൻ പ്രോഗ്രസ്സ് .. ഞങ്ങൾ ഇലെക്ട്രിക്കൽ ബ്രാഞ്ച് ഒരു ഡാൻസ് അങ്ങട് സെറ്റ് ആക്കാമെന്നു കരുതി .. ദിവസവും പ്രാക്ടീസ് .. രാത്രീ 11 - 12 വരെ ഒക്കെ നീളുന്ന സംഭവം .. അങ്ങനെ ഫെസ്റ്റ് തുടങ്ങുന്നതിന്റെ തലേന്ന് ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു ചുമ്മാ സംസാരിച്ചോണ്ടിരുന്നപ്പോൾ ഞങ്ങടെ കപ്പിത്താൻ Mr. അറഫ് കലാം : അതേയ് നാളെ അല്ലെ ടംഷെറാഡ്സ് .. കേട്ട പട്ടാളം : അതെ .. കപ്പിത്താൻ : അതെ എനിക്കതിനെ പറ്റി ഒരു വിവരവുമില്ല. വേറെ ആരെയെങ്കിലും തട്ടി കേറ്റിക്കൊ .. പിന്നെ ആലോചന .. സംസാരം .. ഗൂഢാലോചന .. അങ്ങനെ അവസാനം ഈ പണ്ടാരം എന്തെന്ന്പോലും അറിയാത്ത എന്നെ ആ ടീംൽ കുത്തിക്കേറ്റി .. ഞാൻ , പട്ടാളം , ജലക്ക് , വിശാഖ് .. ഈ നാല് പേര്.... ഈ പരിപാടിയെ പറ്റി ഒന്നും അറിയാത്ത 4 പേർ ... തട്ടിൽ കേറാൻ തീരുമാനിച്ചു . അന്ന് രാത്രി ഡിസ്കഷൻ ടൈം ഇൽ ആരോ പറഞ്ഞു IT ടീം നു ഇത് വൻ സിംബിൾ പരിപാടി ആയിരിക്കും . സഫല കാസിം ഇതിൽ വൻ പുലി ആണ്. അവർ ചിലർ ഹോസ്റ്റലിൽ ആംഗ്യഭാഷയിലാണ് സംവദനം .. പെട്ടെന്ന് EC ലെ ലിനിയും (ഓർമ ശെരിയാണെന്നു കരുതുന്നു) മോശമൊന്നുമല്ല .. കേട്ടതും ഞാനും പട്ടാളവും : ബലേ ഭേഷ് !! നമ്മൾ സ...

ഒരു പ്രേത കഥ !!

Disclaimer : ഈ കഥയ്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ട്. പറയുന്നതെല്ലാം മനപ്പൂർവ്വം ആണ്. സ്ഥലം  : കാർമൽ വാലി ജന്റ്സ് ഹോസ്റ്റൽ .. ഞാൻ നാട്ടിൽ പോയിട്ടു ആ ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിപ്പെട്ടു.. കുളി ഒക്കെ കഴിഞ്ഞ ശേഷം, ഞാൻ അന്തേവാസി ആയ M.N.C റൂമിൽ എത്തി, കുറച്ചു നേരത്തെ കുമ്മകളി (അലമ്പുണ്ടാക്കലിന്റെ CML വേർഷൻ) കഴിഞ്ഞ ശേഷം നത്തിന്റെ റൂമിൽ എത്തി. അവിടെ പട്ടിക്കുഞ്ഞുങ്ങളും, നത്തും, ബദരിയും, കലിപ്പൻ കഞ്ഞിക്കുഴിയും  ഒരു കഥ പറയുന്നു. എന്നാൽ പിന്നെ കേട്ടേയ്ക്കാമെന്നു കരുതി അങ്ങട് ചെന്നു. പട്ടിക്കുഞ്ഞുങ്ങൾ   : ഈ ഹോസ്റ്റലിൽ എന്തോ അമാനുഷികമായി നടക്കുന്നുണ്ട്. ഞാൻ  : അതെന്താടാ നിങ്ങൾക്കങ്ങനെ തോന്നാൻ? നത്ത് : ഡാ , മേളിലത്തെ നില ഇപ്പോഴും പണി കഴിഞ്ഞിട്ടില്ലലോ.. അടുത്ത ജൂനിയർ ബാച്ച് വരുമ്പോളേയ്ക്കും തീരും . പക്ഷെ ഇന്നലെ ഞങ്ങൾ അവിടെ ചുമ്മാ ഒന്ന് കേറി നോക്കി. എന്തോ ആരോ വിരൽ ഞൊടിക്കണ പോലെ ഒരു ശബ്ദം. ഞാൻ : ഒന്ന് പോടേയ് . ആളെ പറ്റിക്കാനായിട്ടു .. പട്ടിക്കുഞ്ഞുങ്ങൾ  : നീ വാ. ഞങ്ങൾ തെളിയിക്കാം .. ഇവന്മാർ പണ്ടേ ഉടായിപ്പായതു കൊണ്ട് ഞാൻ അതങ്ങു അങ്ങനെ വിശ്വസിച്ചി...

വർക്ക് ഫ്രം ഹോം : യെറ്റ് അനതർ ഡേ ..

ശനിയാഴ്ച ആണ് .. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... വർക്ക് നടക്കണമല്ലോ ..രാവിലെ തന്നെ ലാപ്ടോപ്പ് എടുത്തു കുത്തിയിരിപ്പു തുടങ്ങി ... കുറെ കഴിഞ്ഞപ്പോൾ സഹധർമിണി : ദേ മനുഷ്യാ .. ഇന്ന് ശനി ആണ്. എന്നെ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു.. രാവിലെ എണീറ്റ് ഒരു കട്ടൻ ചായ എങ്കിലും ഒന്നിട്ടു തന്നൂടേ ... ഞാൻ : ഈ ജോലി ഒന്നൊതുങ്ങട്ടെ .. എല്ലാം സെറ്റ് ആക്കാം ... സഹധർമിണി : അയിന് നിങ്ങൾ കട്ടൻ ചായ ഇട്ടാൽ അത് കുടിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കുമല്ലോ .. ഒരു കട്ടൻ ഇടാൻ അറിയാവോ മനുഷ്യാ ... പെട്ടെന്ന് മോൾ : അച്ഛാ !! ആദ്യം വെള്ളം ചൂടാക്കണം .. എന്നിട്ടു ഇച്ചിരി ആ കറുത്ത പൗഡർ ഇടണം .. പിന്നെ ഷുഗർ .. എന്നിട്ടു 5 മിനിറ്റ് വെയിറ്റ് ചെയ്‌താൽ കട്ടൻ റെഡി.. സഹധർമിണി : കണ്ടോ കണ്ടോ .. കൊച്ചു കുട്ടികൾക്ക് വരെ അറിയാം,.. ഞാൻ : ദേ നിൻറെ മോൻ വരുന്നു .. അവനോടു കൂടെ ചോയ്ക്ക് ... സഹധർമിണി : ആദിക്കുട്ടാ .. എങ്ങനാ കട്ടൻ ചായ ഉണ്ടാക്കണതെന്നു അച്ഛന് പറഞ്ഞു കൊടുത്തേ .. ആദി : അച്ഛാ .. its very simple .. ആദ്യം കട്ടൻ ഉണ്ടാക്കാനുള്ള പാത്രം എടുക്കുക...എന്നിട്ടു ഗ്യാസ് ഓൺ ആക്കുക ... സഹധർമിണി : കണ്ടോ കണ്ടോ.. ഇവൻ കുറച്ചൂടെ പ്ലാൻഡ് ആ...

പരിണാമ സിദ്ധാന്തം..

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്നു..  പുറത്തു എന്റെ സഹധർമിണി പിള്ളേരെ പിടിച്ചിരുത്തി ക്ലാസ് എടുക്കുന്നു ... ഒന്ന് കാതോർത്തപ്പോൾ കേട്ടത്  പരിണാമ സിദ്ധാന്തം...  ലവൾ  : മക്കളെ ! അങ്ങനെ കുരങ്ങന്മാരിൽ നിന്നും ആണു മനുഷ്യന്മാർ ഉണ്ടായത്...  എന്നിട്ടു മോളോട് .. അത് കൊണ്ടാണ് നിന്റെ സഹോദരൻ ഇപ്പളും ഒരിടത്തും ഉറച്ചിരിക്കാത്തതു.. ഞാൻ മനസ്സിൽ  : ഇതവൾ അവനിട്ടു വെച്ചതാണോ, അതോ എനിക്കിട്ടു വെച്ചതാണോ ? ഒന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.. പുറത്തേയ്ക്കിറങ്ങാൻ പോയപ്പോൾ മോൻറെ ചോദ്യം  : അപ്പൊ ഈ ഗാന്ധിജി ഒക്കെ കുരങ്ങൻ ആയിരുന്നല്ലേ ... എന്താ ലെ ... ലവൾ തിരിഞ്ഞു നോക്കുന്നതിനു മുൻപ് ഞാൻ ജോലി തുടർന്നു .. എന്തിനാ വെറുതെ ......

കലിപ്പൻ കഞ്ഞിക്കുഴി !

ഞങ്ങൾ ആയിരുന്നു കോളേജിലെ ആദ്യത്തെ ബാച്ച്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചിട്ടുണ്ട് .. അതവിടെ നിൽക്കട്ടെ... ഒരു പ്രധാനപ്പെട്ട ഗുണം എന്തെന്ന് വെച്ചാൽ ഞങ്ങൾ തന്നായിരുന്നു സീനിയർസ്... സൊ റാഗിങ് അനുഭവിക്കേണ്ടി വന്നിട്ടില്ല ... 2003 അവസാനം ആയപ്പോൾ രണ്ടാമത്തെ ബാച്ച് വന്നു.. റാഗിങ്... തുടങ്ങിയ കലാപരിപാടികൾ എല്ലാരും തുടങ്ങി. അങ്ങനെ തകൃതി ആയി എല്ലാം നടന്നു പോണു.. ഞങ്ങടെ കൂടെ ഒരു കലിപ്പൻ ഉണ്ടാർന്നു. Mr.കഞ്ഞിക്കുഴി .. വന്ന സമയം തൊട്ടു കഥകളോട് കഥകൾ.. ഒരിക്കൽ അവൻ ജൂനിയർ പിള്ളേരോട് പറയുന്ന കേട്ടു .. ഡാ ചെക്കാ ... ഈ നെഞ്ചിലെ പാട് കണ്ടോ ?.. കഴിഞ്ഞ ഓണത്തിന് ഒരു വെട്ടു കൊണ്ടതാ.. എന്നോട് കളിയ്ക്കാൻ നിൽക്കണ്ട ... ഞാൻ കളി പഠിപ്പിക്കും.... ഒരു സൈഡിൽ ഞാൻ ഇത് കേട്ട് കൊണ്ടിരിപ്പുണ്ടായിരുന്നു.. ഞാൻ ഉറപ്പിച്ചു ... ലവൻ പുലി ആണ്.. വെറുതെ ഒന്നിലും ഇടപെടേണ്ട ... അങ്ങനെ ഒരു ദിവസം... ജൂനിയർ ബാച്ച് ഉം ആയി എന്തോ കശപിശ ഉണ്ടായി ആകെ അലമ്പായി എങ്ങനെയോ ഒക്കെ സോൾവ് ആയി.കാര്യം എന്താണെന്ന് കൃത്യമായി ഓർക്കണില്ല .. പക്ഷെ സംഭവം ഇച്ചിരി കലിപ്പായിരുന്നു .. എല്ലാം കഴിഞ്ഞു രാത്രീ സംഭവങ്ങൾ എല്ലാം കേട്ട് കൊണ്ടിരിക്...

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം തകൃതി ആയി നടക്കുന്ന സമയം .. സഹധർമിണിയും മോനും പൊരിഞ്ഞ പോരാട്ടം... അറ്റന്റൻസ് ബോധിപ്പിക്കാമെന്നു കരുതി ഒന്ന് പുറത്തിറങ്ങി... എന്താ ഇവിടെ ബഹളം .. സഹധർമിണി  : നിങ്ങടെ മോൻ കളിച്ചു കളിച്ചു എന്റെ വർക്ക് ഷീറ്റ്  എവിടെയോ കൊണ്ട് കളഞ്ഞു ..എത്രയും പെട്ടെന്ന് കണ്ടു പിടിച്ചു തരാൻ പറ ... എന്നിട്ടു മോനോട്  : എടാ, എൻ്റെ ഷീറ്റ് എത്രയും പെട്ടെന്ന് എടുത്തു തന്നോ .. ഇല്ലേൽ നിന്നെ ഞാൻ തല്ലും ... ഉടനെ സന്തതി  : തല്ലണമെന്നില്ല അമ്മാ .. ഒന്ന് വഴക്കു പറഞ്ഞു വിട്ടാൽ  മതി... ഞാൻ നന്നാവും .. അവൾ എന്നെ ഒന്ന് നോക്കി ..... ഞാൻ പിന്നൊന്നും നോക്കിയില്ല .. വർക്ക് ഫ്രം ഹോം തുടർന്നു ....

മത്തൻ കുത്തിയാൽ കുമ്പളം .. അധ്യായം രണ്ട് ..

Image
കൊറോണ പ്രാമാണിച്ചു വർക്ക് ഫ്രം ഹോം തുടങ്ങി.. പിള്ളേർ നോക്കുമ്പോൾ എന്നും രാവിലെ ഓഫീസിലേയ്ക് കെട്ടിയെടുക്കുന്ന പിതാജി ദേണ്ടെ റൂമിൽ ലാപ്ടോപ്പ് നോക്കി അന്ധാളിച്ചിരിക്കണൂ. അവരോടു പറഞ്ഞു കൊറോണ പ്രമാണിച്ചു ഇനി കുറച്ചു നാളേയ്ക്ക് ഇങ്ങനെ തന്നാകും.. ഓക്കേ പറഞ്ഞു അവർ കളിയ്ക്കാൻ പോയി. (വീട്ടിനുള്ളിൽ തന്നെ ). എന്തായാലും വീട്ടിൽ പിള്ളേരുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനും പറ്റുമല്ലോ എന്ന് കരുതി. അവരെ പിടിച്ചു അടുത്തിരുത്തി. പണ്ടത്തെ ഒരു കലാപരിപാടി ഉണ്ട് ... ഫോർ  കപ്പ്. പിള്ളേരെ അത് പഠിപ്പിച്ചു ഞെട്ടിക്കാമെന്നു കരുതി... അങ്ങനെ അതൊക്കെ  പഠിപ്പിച്ചു വലിയ ആളായി ഞാൻ ലാപ്ടോപ്പ് ന്റെ മുന്നിൽ ഇരുന്നു. ഇച്ചിരി കഴിഞ്ഞപ്പോൾ രണ്ടു പേരും വന്നു, അച്ഛനെന്താ ഇഷ്ടമുള്ള നമ്പർ എന്ന് ചോയ്ച്ചോണ്ടു വന്നു. അവർ ഹാപ്പി. ഏതാണ്ട് ഉച്ച , ഉച്ചര, ഉച്ചേമുക്കാൽ ആയപ്പോൾ പ്രൊജക്റ്റ് ഡെലിവറി ആയി ആകെ കൂടെ പ്രാന്ത് പിടിച്ചെയ്‌ക്കണ സമയം.. ആദി വന്നിട്ട് : അച്ഛാ, ഇതിലേതു  ചൂസ് ചെയ്യും ? ഞാൻ നോക്കിയപ്പോൾ ലവൻ തനിയെ ഒരെണ്ണം ഉണ്ടാക്കിക്കൊണ്ട് വന്നു. ഞാൻ ഒന്ന് ചൂസ് ചെയ്തു. അവൻ ചിരിച്ചോണ്ട് പറഞ്ഞു അച്ഛൻ ചൂസ് ചെയ്തത് യു ആർ എ...